അനിയത്തിപ്രാവിലെ കേള്‍ക്കാതെ പോയ ആ പാട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കുവെച്ച് ചാക്കോച്ചന്‍

By Midhun Raj

ഒരുകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ സിനിമകളില്‍ ഒന്നാണ് അനിയത്തിപ്രാവ്. ക്യാമ്പസുകളെ ഇളക്കിമറിച്ച റൊമാന്റിക്ക് ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സുധിയുടെയും മിനിയുടെയും പ്രണയം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നായകനായുളള ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയാണ് ചാക്കോച്ചന്‍ മലയാളത്തില്‍ തുടങ്ങിയത്. ഒപ്പം ശാലിനിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറി സിനിമ.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഔസേപ്പച്ചന്‍ ഒരുക്കിയ റൊമാന്‌റിക്ക് ചിത്രത്തിലെ ഗാനങ്ങളെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. എസ് രമേശന്‍ നായരുടെ വരികള്‍ക്കാണ് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയത്. കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അടുത്തിടെയാണ് നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തോടുളള ആദരസൂചകമായാണ് അനിയത്തിപ്രാവിലെ ആരും കേള്‍ക്കാത്ത ആ പാട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്‌.

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്ക്

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്. ഓ പ്രിയേ, എന്നും നിന്നെ പൂജിക്കാം, ഒരു രാജമല്ലി തുടങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. അനിയത്തിപ്രാവിലെ കഥാസന്ദര്‍ഭങ്ങള്‍ക്ക് എറ്റവും യോജിച്ച പാട്ടുകള്‍ തന്നെയാണ് ഔസേപ്പച്ചന്‍ ഒരുക്കിയത്. കെജെ യേശുദാസ്, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത മോഹന്‍ ഉള്‍പ്പെടെയുളള ഗായകരെല്ലാം ഫാസില്‍ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ പാടി.

കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ

കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ തിലകന്‍, ശ്രീവിദ്യ, ഹരിശ്രീ അശോകന്‍, സുധീഷ്, ജനാര്‍ദ്ധനന്‍, കൊച്ചിന്‍ ഹനീഫ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും അനിയത്തിപ്രാവില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം ക്ലൈമാക്‌സില്‍ മാറ്റം വന്നതോടെ അനിയത്തിപ്രാവില്‍ ഉള്‍പ്പെടുത്താതിരുന്ന പാട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍

എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന് കെജെ യേശുദാസും കെഎസ് ചിത്രയും ചേര്‍ന്ന് പാടിയ തേങ്ങുമീ വീണയില്‍ എന്ന പാട്ടാണ് പുറത്തിറങ്ങിയത്. എസ് രമേശന്‍ നായരോടുളള ആദരസൂചകമായി സംഗീതാസ്വാദകര്‍ക്കായി പാട്ട് പുറത്തുവിടുകയായിരുന്നു ഔസേപ്പച്ചന്‍. അനിയത്തിപ്രാവിന്‌റെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള സ്‌ക്രീന്‍ അവാര്‍ഡ്‌സ് സൗത്ത് പുരസ്‌കാരം ഔസേപ്പച്ചന് ലഭിച്ചിരുന്നു.

ഇരുനൂറിലധികം ദിവസങ്ങളാണ്

ഇരുനൂറിലധികം ദിവസങ്ങളാണ് അനിയത്തിപ്രാവ് കേരളത്തിലെ ഒരു തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ അന്ന് പതിനഞ്ച് കോടിയിലധികം കളക്ഷനും ചാക്കോച്ചന്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നായി നേടി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചത്. അതില്‍ കൂടുതലും കേരളത്തിലെ പെണ്‍കുട്ടികള്‍ തന്നെയായിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. അനിയത്തിപ്രാവ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് പതിപ്പായ കാതലുക്കു മര്യാദെയില്‍ ശാലിനിക്കൊപ്പം ദളപതി വിജയ് പ്രധാന വേഷത്തിലെത്തി. വിജയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.

Recommended Video

അനിയത്തിപ്രാവിൽ ആരും അറിയാത്ത ചില സത്യങ്ങൾ വെളിപ്പെടുത്തി ഫാസിൽ | filmibeat Malayalam

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X