മലയാളത്തിലെ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള നടി, കുഞ്ചാക്കോ ബോബന്‍ പറയുന്നു
ഒരുകാലത്ത് മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. യുവത്വങ്ങളുടെ പ്രണയ നായകന്‍. അനിയത്തി പ്രാവായിരുന്നു ആദ്യ ചിത്രം. ശാലിനി നായിക വേഷം അവതരിപ്പിച്ച ചിത്രം.
ഒരുകാലത്ത് മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നു കുഞ്ചാക്കോ ബോബന്‍. യുവത്വങ്ങളുടെ പ്രണയ നായകന്‍. അനിയത്തി പ്രാവായിരുന്നു ആദ്യ ചിത്രം. ശാലിനി നായിക വേഷം അവതരിപ്പിച്ച ചിത്രം. കുഞ്ചാക്കോ ബോബന്‍-ശാലിനി പ്രണയ ജോഡി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചത്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍. അതിനിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ നടിമാരെ കുറിച്ച് കുഞ്ചാക്കോ പറയുകയുണ്ടായി.

സുന്ദരിയായ നടി
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള നടിയെ കുറിച്ചായിരുന്നു ചോദ്യം. ശ്രീവിദ്യയാണ് ആ നടിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ശ്രീവിദ്യയ്‌ക്കൊപ്പം
അനിയത്തിപ്രാവ് തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതായും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അമ്മയെ പോലെ
അനിയത്തിപ്രാവില്‍ എന്റെ അമ്മയായാണ് അഭിനയിച്ചത്. അമ്മയായി അഭിനയിച്ച ശ്രീവിദ്യ എന്റെ അമ്മയെ പോലെയാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

പുതിയ ചിത്രം
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നായക വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളാണ് കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുഞ്ചാക്കോ ബോബന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications