»   » കണ്ട് മടുത്തപ്പോള്‍ എല്ലാം വിറ്റു കൂടെയെന്ന് വരെ ചോദിച്ചിട്ടുണ്ട്, സിനിമയെ പോലും വെല്ലുന്ന ജീവിത കഥ

കണ്ട് മടുത്തപ്പോള്‍ എല്ലാം വിറ്റു കൂടെയെന്ന് വരെ ചോദിച്ചിട്ടുണ്ട്, സിനിമയെ പോലും വെല്ലുന്ന ജീവിത കഥ

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയെ പോലും വെല്ലുന്നതാണ് കുഞ്ചാക്കോ ബോബന്റെ ജീവിതകഥ. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് പ്രശസ്തിയും പ്രതാപവുമുള്ള കുടുംബം. എന്നാല്‍ ആരും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും പുറത്ത് അറിയിച്ചിരുന്നില്ല.

കുഞ്ചാക്കോ ബോബന്റെ മുത്തശനെ കുഞ്ചാക്കോ മുതലാളി എന്നായിരുന്നുവത്രേ വിളിച്ചിരുന്നത്. എന്നാല്‍ കഷ്ടപാട് വന്നപ്പോള്‍ കൂട്ടത്തോടെയാണ് വന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ കുടുംബത്തിലെ പഴയ കാലത്തെ കുറിച്ച് പറഞ്ഞത്.

ഉദയയായിരുന്നു

വീട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഉദയയായിരുന്നു. ഉദയയുമായി ബന്ധപ്പെട്ട എല്ലാം വിറ്റ് കളയഞ്ഞ് കൂടെയെന്ന് പലപ്പോഴും വീട്ടില്‍ ചോദിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സന്തോഷം തോന്നി

ഓരോന്നായി വിറ്റു തുടങ്ങിയപ്പോള്‍ സങ്കടമല്ല സന്തോഷമാണ് തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ആദ്യം സ്റ്റുഡി ബെക്കര്‍ കാര്‍, കെട്ടിടം എല്ലാം വിറ്റു.

ഉദയയോടുള്ള ദേഷ്യം

പ്രേം നസീര്‍, ജയഭാരതി, ഷീലയുമൊക്കെ അക്കാലത്ത് സിനിമയുടെ ഷൂട്ടിങിനായി ഉദയയില്‍ വരുമായിരുന്നു. എന്നാല്‍ ഉദയയോടുള്ള ദേഷ്യംകൊണ്ട് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ പോലും തോന്നിയിട്ടില്ല. സ്‌കൂളിലെ കൂട്ടുകാര്‍ സിനിമാ താരങ്ങളെ കുറിച്ച് അറിയാന്‍ എന്തെങ്കിലും ചോദിക്കും. ദേഷ്യംകൊണ്ട് അവരെയെല്ലാം ഓടിച്ച് വിടുമായിരുന്നുവെന്ന് കുഞ്ചാക്കോ പറയുന്നു.

സിനിമയില്‍ അഭിനയിച്ചു

പഴയ കാലമല്ല ഇപ്പോള്‍. സിനിമയെ ഒരുപാട് മാറ്റി നിര്‍ത്തിയ ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചു. നഷ്ടപ്പെട്ട് പോയ പലതും ഇപ്പോള്‍ തിരിച്ച് പിടിച്ചു. അങ്ങനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയ ബാനറില്‍ ഒരു സിനിമയും നിര്‍മിച്ചു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

English summary
Kunchacko Boban about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam