twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    By Akhila
    |

    സിനിമയിലും സ്വകാര്യ ജീവിതത്തിലും കുറച്ച് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. ബാല താരമായി വെള്ളിത്തിരയില്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് മലയാള സിനിമയിലെ ഇഷ്ട താരമായി മാറുകയായിരുന്നു. വിവാഹം ശേഷം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ അഭിനക്കുകെയും പിന്നീട് സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തോളം മാറി നില്‍ക്കുകെയും ചെയ്തു.

    ഒരു വര്‍ഷം പൂര്‍ണ്ണമായി സിനിമയില്‍ നിന്ന് വിട്ട് നിന്ന കുഞ്ചാക്കോ ബോബന്‍ പിന്നെ കുറച്ച് കാലം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലമത്രയും വിജയവും പരാജയവും ഒരു പോലെ ഏറ്റു വാങ്ങുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോഴും മലയാളികളുടെ പഴയ ചാക്കോച്ചനാകാന്‍ കുഞ്ചാക്കോയ്ക്ക് കഴിഞ്ഞില്ല. പക്ഷേ തനിയ്ക്കുണ്ടായ പരാജയങ്ങളും വിജയങ്ങളും ഒരു പോലെ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍ പറയുന്നു. തുടര്‍ന്ന് വായിക്കുക.

    തന്റെ നഷ്ടങ്ങള്‍ക്ക് ആയുസ് കുറവാണ്

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    സിനിമാ ജീവിതത്തില്‍ വിജയവും പരാജയവും ഒരു പോലെ ഏറ്റു വാങ്ങിയിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ തനിയ്ക്കുണ്ടായ നഷ്ടത്തില്‍ ഒട്ടും വിഷമം തോന്നിയിട്ടില്ലന്ന് കുഞ്ചാക്കോ പറയുന്നു. തുടര്‍ന്ന് വായിക്കുക.

     ജീവിതം അത്ര സിംപിള്‍ അല്ല

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. തനിയ്ക്കുണ്ടായ വിജയത്തില്‍ കൂടുതല്‍ സന്തോഷവും പരാജയത്തില്‍ കൂടുതല്‍ സങ്കടവും അങ്ങനൊന്ന് ഉണ്ടായിട്ടില്ല- കുഞ്ചാക്കോ ബോബന്‍.

     സ്വകാര്യതകള്‍ ആഗ്രഹിക്കുന്നു

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    സിനിമയിലും സ്വകാര്യ ജീവിതത്തിലും ഒരു പോലെ സ്വകാര്യതകള്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ ആ സ്വകാര്യത എനിക്ക് ലഭിക്കുന്നില്ല.

    എന്നെ ദ്രോഹിച്ചോട്ടെ

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    ആരോടും ദേഷ്യമോ പ്രതികാരമോ വച്ചുക്കൊണ്ടിരിക്കാറില്ല. ഞാന്‍ എന്തെങ്കിലും സഹായം ചെയ്തിട്ട് അവര്‍ എന്നെ ദ്രോഹിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ വിചാരിക്കുകയുള്ളൂ. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

     എനിക്ക് പ്രതികാരം ചെയ്യാമായിരുന്നു

    ഞാന്‍ സഹായം ചെയ്തിട്ട് അവരെന്നെ വേദനപ്പിച്ചാല്‍ അതവരുടെ സംസ്‌കാരമെന്നേ കരുതുകയുള്ളൂ

    എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന് വിചാരിച്ച പലരും എന്നെ വിട്ട് പോയി. പക്ഷേ അതില്‍ താന്‍ സങ്കടപ്പെട്ടിരുന്നു. ഇനി ഇല്ല. കുഞ്ചാക്കോ ബോബന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

    English summary
    boban about his film career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X