»   » ശാലിനിയെ വിവാഹം കഴിക്കാത്തത് എന്തുക്കൊണ്ട്, ശാലിനി-അജിത്ത് പ്രേമത്തില്‍ ചാക്കോച്ചന്റെ റോള്‍

ശാലിനിയെ വിവാഹം കഴിക്കാത്തത് എന്തുക്കൊണ്ട്, ശാലിനി-അജിത്ത് പ്രേമത്തില്‍ ചാക്കോച്ചന്റെ റോള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രണയ ജോഡികളായ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും ചേര്‍ത്ത് ഒട്ടേറെ ഗോസിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായിക-നായകനായി എത്തിയ ഇവര്‍ ഒന്നിക്കുന്നത് കാണാനായിരുന്നു പ്രേക്ഷകര്‍ക്കിഷ്ടം. ഒത്തിരി തവണ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളും വന്നതാണ്.

എന്നാല്‍ ശാലിനിയെ വിവാഹം കഴിക്കാത്തതിന് വ്യക്തമായ കാരണമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ കണ്ടിട്ട് പലരും ഞങ്ങള്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുഹൃത്തുകളാകാനായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

അനിയത്തിപ്രാവിലൂടെ..

1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച് അഭിനയിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റ് ആവുകയും ചെയ്തു.

ഭാര്യയായി അഭിനയിച്ചു

അനിയത്തിപ്രാവിന് ശേഷം ഞങ്ങള്‍ ഭാര്യ-ഭര്‍ത്താവായി അഭിനയിച്ചു. ഇതിന് ശേഷമാണ് ഞങ്ങളുടെ വിവാഹ ഗോസിപ്പുകള്‍ പ്രചരിച്ചത്.

ശാലിനിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്

നിറം സിനിമയുടെ ഷൂട്ടിങ് സമയത്താണ് അജിത്ത് ശാലിനിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ഇഷ്ടത്തിലായതിന് ശേഷം അവര്‍ക്കിടയില്‍ ഒരു ഹംസന്റെ റോളായിരുന്നു തനിക്കെന്നും കുഞ്ചാക്കോ പറഞ്ഞു.

എന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയത്

തന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയിട്ടുള്ളത് എന്റെ നാട്ടിലെ പോസ്റ്റുമാനായിരിക്കണം. അക്കാലത്ത് അത്രയുമധികം കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. പരമാവധി മറുപടിയും കൊടുത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

English summary
Kunchacko Boban about Shalini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam