Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചാക്കോച്ചനോട് ആരാധകന്റെ രസകരമായ ചോദ്യം!! നിമിഷം കൊണ്ട് ചോദ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
മലയാള സിനിമയിലെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോയണ് കുഞ്ചാക്കോ ബോബൻ. 1997ൽ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ ചുവട് വെച്ചത്. ശാലിനി യായിരുന്നു ചക്കോച്ചന്റെ കന്നി നായിക. മികച്ച വിജയമായിരുന്നു ചിത്രം നേടിയത്. ഇതിനു ശേഷം കൈനിറയെ ചിത്രങ്ങളായിരുന്നു ചക്കോച്ചനെ തേടിയെത്തിയത്. ബിഗ് സ്ക്രീനിൽ പിന്നേയും ചക്കോച്ചൻ ശാലിനി ജോഡികൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴും പ്രേൾകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശാലിനിയും ചാക്കോച്ചനും.
ഗോവയിൽ സ്കൂബാ ഡൈവിംഗ് ആസ്വദിച്ച് സാനിയ അയ്യപ്പൻ...
ഇടയ്ക്ക് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. എന്നാൽ എല്ലാവരേയും അത്ഭുപ്പെടുത്തത് ചാക്കോച്ചന്റെ ചെറുപ്പമായിരുന്നു. വർഷങ്ങൾ പിന്നിട്ടെങ്കിലും ചാക്കോച്ചന് മാത്രം ഒരു മാറ്റവുമില്ലായിരുന്നു. അന്നും ഇപ്പോഴും ആ ചുളളൻ പയ്യൻ തന്നെയാണ്.
മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർ ഹിറ്റ്!! എന്നാൽ പേരുദോഷം മുഴുവൻ രഞ്ജിത്തിനും...

ചക്കോച്ചന്റെ പിറന്നാൾ
നവംബർ 2 നായിരുന്നു ചാക്കേച്ചന്റെ പിറന്നാൾ. താരത്തിന്റെ 42ാം പിറന്നാളായിരുന്നു കഴിഞ്ഞു പോയത്. എനനാൽ എല്ലാവരും അത്ഭുതത്തോടെയാണ് ചാക്കോച്ചന്റെ പ്രായത്തെ ഉറ്റു നോക്കുന്നത്. ഇന്നും ചേക്ലേറ്റ് ഹീറോ ആരാണെന്ന് ചേദിച്ചാൽ എല്ലാവരും ആദ്യം പറയുന്ന പേര് ചാക്കോച്ചന്റെയായിരിക്കും. ഒരു പക്ഷെ മലയാള സിനിമയിൽ ഏര്റവും കൂടുതൽ ക്യാമ്പസ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമായിരിക്കും ചാക്കോച്ചൻ.

പ്രേക്ഷകരുടെ സംശയം
ചാക്കേച്ചന്റെ പിറന്നാൾ ദിനത്തിലായിരുന്നു തട താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തട്ടിൻ പുറത്തെ അച്യുതനിലെ ഗാനം പുറത്തു വന്നത്. വളരെ മനോഹരമായ പ്രണയഗാനമായിരുന്നു അത്. ചാക്കോച്ചനും പുതുമുഖ നായിക ശ്രാവണയുമായിരുന്നു ഗാനത്തിൽ. പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതിനു താഴെയായി ആരാധകർ ചോദിച്ച കമന്റായിരുന്നു ഹിറ്റായത്.അല്ല അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ, നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ? അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ.

എല്ലാ തലമുറയിലും ചാക്കോച്ചൻ ഹീറോ തന്നെ
മലയാള സിനിമയിൽ ഭൂരിഭാഗം നടിമാരുടേയും ഹീറോയായി അഭിനയിക്കാനുളള ഭാഗ്യം ചാക്കോച്ചന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായികമാരായ, കാവ്യ മാധവൻ, ശാലിനി, മീരാ ജാസ്മിൻ, സംവൃത എന്നിങ്ങനെ ഇപ്പോഴത്തെ നായികമാരോടോപ്പവും അതേ സ്പിരിര്റിൽ തന്നെയാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ ഗെറ്റപ്പിനു മാറ്റം വരുന്നതല്ലാതെ താരത്തിന് ഒരു മാറ്റവുമില്ല.

തട്ടിൻ പുറത്തെ അച്യുതൻ
ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തട്ടിൻ പുറത്തെ അച്യുതൻ. പുളളിപ്പുലികളും ആട്ടിൻ കുട്ടിയ്ക്കും ശേഷം കുഞ്ചാക്കോ ബോബനും ലാൽ ജോസും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഈ കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. തട്ടിൻ പുറത്ത് അച്യുതനിലെ തിരക്കഥയും സംഭാഷണവു ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജാണ്. പുതുമുഖ താരം ശ്രാവണയാണു ചിത്രത്തിലെ നായിക. നെടുമുടി വേണു, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇർഷാദ്, അനിൽ മുരളി, ബിജു സോപാനം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നായിക നായകനിലെ മത്സരാർഥികളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.