അഞ്ചാം പാതിരയുടെ വിജയം ആഘോഷിച്ച് ചാക്കോച്ചനും മിഥുന്‍ മാനുവലും! ഒപ്പം ജോജു ജോര്‍ജ്ജ്,വീഡിയോ
കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് സിനിമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും അഞ്ചാം പാതിര നേട്ടമുണ്ടാക്കിയിരുന്നു.

താരങ്ങളുടെ പ്രകടനത്തിനൊപ്പം ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങിയവരെയുെം എല്ലാവരും പ്രശംസിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ വിജയം ചാക്കോച്ചന്റെ പുതിയ സിനിമയുടെ സെറ്റില്‍ അണിയറക്കാര്‍ ആഘോഷിച്ചു. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കെഷനിലാണ് വിജയാഘോഷം നടന്നത്.
ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസ്, ഷൈജു ഖാലിദ്, ആഷിക്ക് ഉസ്മാന്‍, ജോജു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ജനുവരി 10നാണ് അഞ്ചാം പാതിര തിയ്യേറ്ററുകളിലേക്ക് എത്തിയത്. ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഒപ്പം ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications