നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി! കുഞ്ഞിന്റെ ചിത്രമടക്കം സന്തോഷ വാർത്ത പുറത്ത് വിട്ട് താരം!
Recommended Video
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയായ നടനാണ് കുഞ്ചാക്കോ ബോബന്‍. ഇടക്കാലത്ത് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായി സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ്. തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നെടുത്ത നായകനായിട്ടാണ് താരം അറിയപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബന്‍ ആരെ വിവാഹം കഴിക്കുമെന്ന് അറിയാനായി ആരാധികമാരുടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ പ്രിയ എന്നൊരു സുന്ദരി ചാക്കോച്ചന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അടുത്തിടെയാണ് പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെ താരം തന്നെയാണ് അക്കാര്യം അറിയിച്ചത്. താരദമ്പതികള്‍ക്ക് ആശംസകളുമായി ഒത്തിരി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സംഭവിച്ചിരിക്കുകയാണ്. നീണ്ട് പതിനാല് വര്‍ഷം ചാക്കോച്ചനും പ്രിയയും കാത്തിരുന്ന കണ്‍മണി അവരുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.
ചാക്കോച്ചന് കുഞ്ഞ് പിറന്നു
നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍ ഒരു അച്ഛനായിരിക്കുകയാണ്. ഒരു ആണ്‍കുഞ്ഞാണ് പിറന്നത്. രാത്രി പതിനൊന്ന് മണിയ്ക്ക് താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം തരുന്നു എന്നും പറഞ്ഞാണ് കുഞ്ഞിന്റെ ചിത്രമടക്കം താരം വാര്‍ത്ത പുറത്ത് വിട്ടത്.

ആശംസകളുമായി സിനിമാലോകം
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സിനിമാലോകം തന്നെ എത്തിയിരിക്കുകയാണ്. ചാക്കോച്ചന്റെ പോസ്റ്റിന് താഴെ ടൊവിനോ തോമസ്, അനു സിത്താര, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ഷറഫൂദീന്‍, സംയുക്ത മേനോന്‍, വിനയ് ഫോര്‍ട്ട്, ആഷിക് അബു തുടങ്ങി ഒരുപാട് താരങ്ങളാണ് ജൂനിയര്‍ ചാക്കോച്ചന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് അടുത്തതായി ഒരു താരപുത്രന്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

ചാക്കോച്ചന്റെ പ്രിയതമ
2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്‍ ആരാധികമാരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. നടന്‍ കുഞ്ചാക്കോ ബോബന്‍ വിവാഹിതനായി. പ്രിയ ആന്‍ സാമുവേല്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്‍ വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പതിനാല് വര്‍ഷത്തോളം വിവാഹ ജീവിതം ആഘോഷിച്ച താരദമ്പതികളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും ഇന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ചോക്ലേറ്റ് ഹീറോ
1997 ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അരങ്ങേറ്റം നടത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഒരു പുതുമുഖ നടന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. പില്‍ക്കാലത്ത് കുഞ്ചാക്കോ ബോബന്‍, ശാലിനി കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം ഹിറ്റായതോടെ ചാക്കോച്ചന്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നു. അന്നും പ്രണയ സിനിമകളില്‍ അഭിനയിച്ചതിനാല്‍ ചോക്ലേറ്റ് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബന്‍ അറിയപ്പെട്ടിരുന്നത്. 2004 ല്‍ റിലീസിനെത്തിയ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നു.

സിനിമകളുടെ തിരക്കില്‍
ചോക്ലേറ്റ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി അഭിനയ പ്രധാന്യമുള്ളതും വ്യത്യസ്ത സിനിമകളുമാണ് ചാക്കേച്ചന്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ചാക്കോച്ചന്‍ നായകനായി അഭിനയിച്ച ഏഴോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. ഒരു സിനിമയില്‍ അതിഥി വേഷത്തിലും താരമെത്തിയിരുന്നു. ഈ വര്‍ഷം അള്ള് രാമേന്ദ്രന്‍ എന്ന സിനിമയായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി തിയറ്ററുകളിലേക്ക് എത്തിയത്.

വരാനുണ്ട് അഡാറ് ചിത്രങ്ങള്‍
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഏഴോളം ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ചതും പ്രീപ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. കഴിഞ്ഞതൊന്നുമല്ല ഇനി വരാനിരിക്കുന്നതാണ് ചാക്കോച്ചന്റെ അഡാറ് സിനിമകളെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന സിനിമ.


Click it and Unblock the Notifications