കേരളം കടന്ന് അഞ്ചാം പാതിര ഇനി ഗള്‍ഫിലേക്ക്! ജനുവരി 21മുതല്‍ യുഎഇ ജിസിസി സെന്ററുകളില്‍
കുഞ്ചാക്കോ ബോബന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും അഞ്ചാം പാതിര നേട്ടമുണ്ടാക്കിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

15 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിട്ടാണ് സിനിമ മാറിയിരിക്കുന്നത്. ജനുവരി 21നാണ് അഞ്ചാം പാതിര യുഎഇ-ജിസിസി സെന്ററുകളില്‍ റിലീസ് ചെയ്യുന്നത്. ക്രൈം ത്രില്ലറായിട്ടാണ് സംവിധായകന്‍ അഞ്ചാം പാതിര ഒരുക്കിയിരിക്കുന്നത്. ആഷിക്ക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചാക്കോച്ചനൊപ്പം ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
താരങ്ങളുടെ പ്രകടനത്തിനൊപ്പം ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങിയവരെയുെം എല്ലാവരും പ്രശംസിക്കുന്നുണ്ട്. ക്രിമിനല്‍ സൈക്കോളജിസ്റ്റായിട്ടാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.


Click it and Unblock the Notifications