ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ സംവിധായകനൊപ്പം ചാക്കോച്ചന്‍, പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അടക്കം നേടിയിരുന്നു. സുരാജിന് മികച്ച നടനുളള അവാര്‍ഡ് നല്‍കിയത് ചിത്രത്തിലെ പ്രകടനം കൂടി പരിഗണിച്ചാണ്. അതേസമയം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പിന്നാലെ നിവിന്‍ പോളിക്കൊപ്പമുളള ചിത്രമായിരുന്നു സംവിധായകന്‍ ഒരുക്കിയത്. കനകം കാമിനി കലഹം എന്ന് പേരിട്ട സിനിമ നിലവില്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.

നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. കുഞ്ചാക്കോ ബോബനാണ് ഇത്തവണ നായക വേഷത്തില്‍ എത്തുന്നത്. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമുളള ഫോട്ടോ പങ്കുവെച്ച് ചാക്കോച്ചന്‍ തന്നെയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‌റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം അഞ്ചാം പാതിരയുടെ വിജയത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ജിസ് ജോയി ഒരുക്കിയ മോഹന്‍കുമാര്‍ ഫാന്‍സ് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കോവിഡ് വ്യാപനം കാരമാണ് സിനിമ വൈകിയത്. അപ്പു എസ് ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍, മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ നായാട്ട്, കമല്‍ കെ എമ്മിന്‌റെ പട, അഷ്‌റഫ് ഹംസയുടെ ഭീമന്‌റെ വഴി, തുടങ്ങിയവയും ചാക്കോച്ചന്‌റെതായി വരാനിരിക്കുന്ന സിനിമകളാണ്. അടുത്തിടെയാണ് അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. മിഥുന്‍ മാനുവല്‍ തന്നെയായിരുന്നു സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ സിനിമയെ കുറിച്ച് അറിയിച്ചത്.


Click it and Unblock the Notifications