»   » രാജമ്മ യാഹു , കുഞ്ചാക്കോ ആസിഫ് ചിത്രത്തിന് പേരിട്ടു

രാജമ്മ യാഹു , കുഞ്ചാക്കോ ആസിഫ് ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ഒന്നിക്കുന്ന രഘുരാമവര്‍മ്മ ചിത്രത്തിന് രാജമ്മ @ യാഹു എന്നു പേരിട്ടു. രാജമ്മ എന്ന പേരില്‍ അറിയപ്പെടുന്ന മൈക്കിള്‍ രാജമ്മയും യാഹു എന്ന പേരില്‍ അറിയപ്പെടുന്ന വിഷ്ണു യോഹന്നാനും സഹോദരങ്ങളാണ്.

ഈ സഹോദരങ്ങളായി എത്തുന്നത് കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ്. നിക്കി ഗല്‍റാണി, പാര്‍വതി നമ്പ്യാര്‍, അനുശ്രീ എന്നിവരാണ് നായികമാര്‍.

asif-ali-kunchako

രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ്, മാമുക്കോയ, കെപിഎസി ലളിത ത എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിന്ധുരാജാണ്.

എം. ടി എം. വെല്‍ഫ്‌ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റ്യന്‍, രമേശ് നമ്പ്യാര്‍, ബാബു ബെന്നി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

English summary
The young heart-throbs of M-Town, Kunchacko Boban and Asif Ali, are now set for their third film together, movie named as rajamma yahoo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam