»   » ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലിയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് രാജമ്മ @യാഹു. നവാഗതനായ രഘുറാം വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേരിലെ പ്രത്യേകത പോലെ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളിലുമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒരു ഉത്തരവാദിത്വങ്ങളുമില്ലാതെ തോന്നിയത് പോലെ ജീവിക്കുന്ന സഹോദരങ്ങളാണ് മൈക്കിള്‍ രാജമ്മയും വിഷ്ണു യോഹന്നാനും. കുഞ്ചാക്കോ ബോബന്‍ മൈക്കിള്‍ രാജമ്മയുടെ വേഷത്തില്‍ എത്തുമ്പോള്‍ ആസിഫ് അലിയാണ് വിഷ്ണു യോഹന്നാന്റെ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. കാണുക.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ഒരേ സ്‌ക്രീനില്‍ എത്തുന്ന അഞ്ചാമത്തെ ചിത്രമാണ് രാജമ്മ @യാഹു. ട്രാഫിക്, ഡോക്ടര്‍ ലവ്, സെവന്‍സ്,ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

നവാഗതനായ രഘുറാം വര്‍മ്മയാണ് രാജമ്മ@ യാഹു സംവിധാനം ചെയ്യുന്നത്.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

സഹോദരങ്ങളായ മൈക്കിള്‍ രാജമ്മയുടെയും വിഷ്ണു യോഹന്നാന്റെയും കഥയാണ് രാജമ്മ @യാഹു. ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലാതെ തോന്നിയത് പോലെ ജീവിക്കുന്നവരാണ് മൈക്കിള്‍ രാജമ്മയും വിഷ്ണു യോഹന്നാനും.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

ചിത്രത്തില്‍ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്ന മൈക്കിള്‍ രാജമ്മയുടെയും വിഷ്ണു യോഹന്നാന്റെയും അച്ഛനായി സൈജു കുറുപ്പ് ചിത്രത്തില്‍ എത്തുന്നുണ്ട്. യോഹന്നാന്‍ എന്നാണ് ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

1983, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ആസിഫിനെയും കുഞ്ചാക്കോയിനെയും തിരുത്താനും സഹായിക്കാനും ആരുമില്ലേ?

രാജമ്മ @യാഹുവിന്റെ ടീസര്‍ കാണാം.

English summary
kunchacko boban and asif ali in rajamma yahoo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam