കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വീണ്ടും
മലയാള സിനിമയില്‍ മറ്റൊരു യങ് കൂട്ടുകെട്ടിന് കൂടെ തുടക്കമിട്ട് ആസിഫ് അലിയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ രഘുറാം വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചനും ആസിഫും വീണ്ടും ഒന്നിക്കുന്നത്.
സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എല്‍ ജെ ഫിലീം ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിയ്ക്കും. സിനിമയിലെ നായികയെ കുറിച്ച് മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ പേരോ അറിവായിട്ടില്ല.

'ട്രാഫിക്' എന്ന ചിത്രത്തിലാണ് ആദ്യമായി ആസിഫും കുഞ്ചാക്കോ ബോബനും ഒന്നിച്ചത്. പിന്നീട് 'സെവന്‍സി'ല്‍ അടുത്ത കൂട്ടുകാരുടെ വേഷത്തിലെത്തി. 'ഓര്‍ഡിനറി'യില്‍ എത്തിയപ്പോള്‍ ചാക്കോച്ചന്‍ നായകനും ആസിഫ് വില്ലനുമായിരുന്നു.
കുഞ്ചാകോ ബോബന്‍ മുഖ്യവേഷത്തിലെത്തിയ 'ഡോക്ടര്‍ ഇന്‍ ലവ്' എന്ന ചിത്രത്തില്‍ അതിഥി താരമായും ആസിഫ് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിലെ വേഷത്തെ കുറിച്ചൊന്നും അറിവായിട്ടില്ല. സുഹൃത്തുക്കളാണോ വില്ലനാണോ എന്നൊക്കെ കണ്ടറിയാം.
'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രമാണ് ആസിഫിന്റെയായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി'യും റിലീസിന് തയ്യാറായി നില്‍ക്കുന്നു. വികെപിയുടെ ചിത്രത്തിലാണ് ഇനി ആസിഫ് അഭിനയിക്കുന്നത്.


Click it and Unblock the Notifications