ചാക്കോച്ചനും ബിജു മേനോനും വീണ്ടും
കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ജോണി ആന്റണിയുടെ ചിത്രത്തില്‍ നായകരാകുന്നു. ഭയ്യ ഭയ്യയ്ക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മിലന്‍ ജലീല്‍ ആണ്. ഫയര്‍മാനു ശേഷം മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയിലാണ് ചാക്കോച്ചനും ബിജു മേനോനും ഇപ്പോള്‍ അഭിനയിക്കുന്നത്. ഗള്‍ഫിലെ രണ്ടു െൈഡ്രെവര്‍മാരുടെയും അവര്‍ക്കിടയില്‍ എത്തുന്ന ശ്രീലങ്കന്‍ സുന്ദരിയുടെയും കഥയാണിത്. ജോണി ആന്റണി പതിവുപോലെ കോമഡി ട്രാക്കില്‍ തന്നെയാണ് ചിത്രമൊരുക്കുന്നത്. ഒരുകാലത്ത് ദിലീപിനെ വച്ച് ഹിറ്റുകള്‍ ഒരുക്കിയിരുന്ന ജോണി ആന്റിക്ക് ഇപ്പോള്‍ ദിലീപ് ഡേറ്റ് കൊടുക്കാറില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം ചാക്കോച്ചന്‍-ബിജു മേനോന്‍ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ കോമഡിയില്‍ ഇപ്പോഴും മിനിമം ഗാരന്റിയുള്ള കൂട്ടുകെട്ടാണ് ചാക്കോച്ചന്‍- ബിജുമേനോന്റെത്. ഓര്‍ഡിനറി എന്ന സുഗീത് ചിത്രത്തോടെയാണ് ഇങ്ങെയൊരു കൂട്ടുകെട്ടുണ്ടായത്. തുടര്‍ന്ന് റോമന്‍സ് എന്ന ചിത്രത്തിലും ഇവര്‍ വന്‍ വിജയം നേടി. എന്നാല്‍ ജോണി ആന്റണിയുടെ ഭയ്യ ഭയ്യ വന്‍ പരാജയമായിരുന്നു. ബെന്നി പി. നായരമ്പലമായിരുന്നു കഥയും തിരക്കഥും ഒരുക്കിയിരുന്നത്. അദ്ദേഹം തന്നെയാണ് പുതിയ ചിത്രത്തിനും കഥയൊരുക്കുന്നത്.
ഓര്‍ഡിനറിക്കു ശേഷം നല്ലൊരു വിജയം കാണാന്‍ പറ്റാതിരുന്ന സുഗീത് വീണ്ടും പഴയ കൂട്ടുകെട്ടിനെ ആശ്രയിക്കുകയാണ്. നിഷാദ് കോയയാണ് കഥയും തിരക്കഥയും എഴുതുന്നത്. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണ് ഈ ചിത്രത്തിലെ നായിക. മധുരനാരങ്ങയുടെ വിജയം പോലിരിക്കും ചാക്കോച്ചന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ ഭാവി, ജോണി ആന്റണിയുടെയും


Click it and Unblock the Notifications