കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും

By Aswathi

മലയാളത്തില്‍ ചില നായക കൂട്ടുകെട്ടുകള്‍ എന്നും വിജയമാണ്. എണ്‍പതുകളില്‍ തുടങ്ങി ഇതുവരെ അമ്പതോളം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്. അതുപോലെ ഈ അടുത്തിടെ ചില കൂട്ടുകെട്ടുകള്‍ പിറന്നു. ജയസൂര്യ- അനൂപ് മേനോനന്‍, മുരളി -ഗോപി ഇന്ദ്രജിത്ത്, ദുല്‍ഖര്‍ സല്‍മാന്‍ - സണ്ണി വെയ്ന്‍ അങ്ങനെ. അതില്‍ മികച്ച ഒരു കൂട്ടു കെട്ടാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും.

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ടിന്റ വിജയം. അതിന് ശേഷം 3 ഡോട്‌സ്, സീനിയേഴ്‌സ്, റോമന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ചാക്കോച്ചനും ബിജു മേനോനും കൈകോര്‍ത്തു. ഈ ചിത്രങ്ങളല്ലാം ബോക്‌സോഫീസില്‍ താരതമ്യേനെ നല്ല രീതിയില്‍ തന്നെ ഓടിയിട്ടുമുണ്ട്. മറ്റൊന്ന് ഈ കൂട്ടുകെട്ടില്‍ പിറക്കുന്ന തമാശയാണ്. ഇപ്പോഴിതാ വീണ്ടും ഒരിക്കല്‍ കൂടെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുന്നു.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ചാക്കോച്ചനും ബിജുവിനുമൊപ്പം സുരാജ് വെഞ്ഞാറമൂടും സലീം കുമാറും ചേരുന്നത് ഇരട്ടിമധുരമായിരിക്കുമെന്ന് പറയേണ്ടല്ലോ.

Kunchacko Boban and Biju Menon

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുമ്പോഴും ചിത്രം തീര്‍ത്തും കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. ഡ്രീം ടീം പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്ര നിര്‍മിക്കുന്നത്.

വിശുദ്ധന്‍ എന്ന ചിത്രം വിജയ്ച്ചതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചനിപ്പോള്‍. മിയാ ജോര്‍ജായിരുന്നു നായിക. കഥവീടാണ് ബിജുമേനോന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇതിലെ ഒരു പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബനായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X