ബോബന്‍ തിരച്ചു വരവിനൊരുങ്ങുന്നു
അനിയത്തിപ്രവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ചാക്കോ ബോബന്‍ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു.
റാഫി തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിച്ചു കൊണ്ടായിരിക്കും ബോബന്റെ തിരിച്ചു വരവ്.
വിവാഹത്തിനു ശേഷം റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബോബന്‍ കുറച്ചു കാലമായി സിനിമയില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞു നില്‌ക്കുകയായിരുന്നു.
അമ്മ നിര്‍മിയ്‌ക്കുന്ന ട്വന്റി ട്വന്റിയിലെ ഗാനരംഗത്തില്‍ മറ്റു നയന്‍താരയ്‌ക്കും മറ്റു യുവതാരങ്ങള്‍ക്കൊപ്പവും ബോബന്‍ അഭിനയിച്ചിരുന്നു. ആ ഗാനരംഗം തനിയ്‌ക്ക് പുതിയൊരാവേശം പകര്‍ന്നുവെന്ന് താരം പറയുന്നു. എനിയ്‌ക്ക് കൂടുതല്‍ ഗൗരവതരമായ ചിത്രങ്ങളില്‍ അഭിനയിക്കണം. ഇന്ദ്രജിത്തും ജയസൂര്യയ്‌ക്കും ലഭിയ്‌ക്കുന്നതുപോലുള്ള വേഷങ്ങള് തനിയ്‌ക്ക് ലഭിയ്ക്കാന്‍ ആഗ്രമുണ്ടെന്നും ബോബന്‍ പറഞ്ഞു.
ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ബാനറായിരുന്ന ഉദയ പുനരുജ്ജീവിപ്പിയ്‌ക്കാനും ബോബന് പദ്ധതിയുണ്ട്. ബോബന്റെ മുത്തശ്ശനായ കുഞ്ചാക്കോയായിരുന്നു ഉദയക്കു തുടക്കമിട്ടത്.
തിരിച്ചു വരവിലെ ആദ്യപടിയായി മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന ചിത്രത്തില്‍ ബോബന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്. അഷിഖ് അബു എന്ന നവാഗത സംവിധായകന്റെ സംരഭത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications