കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ പൊളിച്ചടുക്കി ആരാധകര്‍! സൗബിന്റേതടക്കം 2 കിടിലന്‍ സമ്മാനങ്ങള്‍!
അനിയത്തി പ്രാവിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന്‍ തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു. ചാക്കോച്ചന്‍
എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബന്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌ന നായകനായിരുന്നു. ആരാധികമാരെ നിരാശപ്പെടുത്തി 2005 ല്‍ താരം വിവാഹം കഴിക്കുകയായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സജീവമായി പ്രവര്‍ത്തിക്കുന്ന കുഞ്ചാക്കോ ബോബന്‍ അന്നത്തെ പോലെ ഇന്നും സുന്ദരനാണ്.
ചോക്ലേറ്റ് ഹീറോ എന്ന പേര് മാറിയെങ്കിലും താരത്തിന്റെ ഗ്ലാമറിന് ഒരു കുറവും വന്നിട്ടില്ല. 1976 നവംബര്‍ 2 ന് ജനിച്ച കുഞ്ചാക്കോ ബോബന്‍ ഇന്ന് തന്റെ 42-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഒരുപാട് സര്‍പ്രൈസ് സമ്മാനങ്ങളായിരുന്നു താരത്തിന് വേണ്ടി കാത്തിരുന്നത്. അതില്‍ തനിക്ക് വിശേഷപ്പെട്ടതെന്ന് തോന്നിയ രണ്ട് സമ്മാനത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.

ചാക്കോച്ചന്റെ പിറന്നാള്‍
മലയാള സിനിമാപ്രേമികള്‍ക്ക് ഒത്തിരിയധികം സിനിമകള്‍ സമ്മാനിച്ച മികച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ താരം പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ നായകനായിരുന്നു. നവംബര്‍ രണ്ടിന് പിറന്നാള്‍ ആഘോഷിക്കുന്ന ചാക്കോച്ചനെ തേടി സര്‍പ്രൈസ് സമ്മാനങ്ങളുടെ കൂട്ടമായിരുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാളിന് മുന്നോടിയായി ആരാധകരുടെ വക സ്വര്‍ണ മോതിരം സമ്മാനമായി കൊടുത്തിരുന്നു. ഇന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് മോതിരം സമ്മാനമായി കൊടുക്കാന്‍ ആരാധകര്‍ തീരുമാനിച്ചത്.
രണ്ട് കിടിലന്‍ സമ്മാനങ്ങള്‍
ജന്മദിനത്തില്‍ തനിക്ക് ഒരുപാട് സര്‍പ്രൈസുകള്‍ ലഭിച്ചിരുന്നെങ്കിലും ഇത്തവണ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം ഇതാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുകയാണ്. 2019 എനിക്കേറെ ആകാംഷ നല്‍കുന്ന രണ്ട് പുതിയ ചിത്രങ്ങള്‍ ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തക്കളും പ്രതിഭകളുമായ സൗബിന്‍ ഷാഹിര്‍ പറവയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയും ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയിലും ഞാന്‍ അഭിനയിക്കുന്നു. എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

സൗബിന്റെ സമ്മാനം
നടനു സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ വകയും ഇന്നൊരു പിറന്നാള്‍ സമ്മാനം കുഞ്ചാക്കോ ബോബനെ തേടി എത്തിയിരുന്നു. സൗബിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമയിലേക്ക് നായകനാവാനുള്ള അവസരമായിരുന്നു സൗബിന്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ പറവയായിരുന്നു സൗബിന്റെ സംവിധാനത്തിലെത്തിയ കന്നിച്ചിത്രം. സൂപ്പര്‍ ഹിറ്റായിരുന്ന പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. സിനിമ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ജോണ്‍ പോളിന്റെ സിനിമ
ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയിലും കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുകയാണ്. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ 2019 ല്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുടെ കഥയോ കഥാപാത്രങ്ങളോ മറ്റ് താരങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. ചിത്രീകരണം ആരംഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അമ്പിളി വരുന്നു
ഗപ്പിയ്ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയെന്ന് പേരില്‍ നേരത്തെ അമ്പിളി എന്നൊരു ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍. സൗബിനൊപ്പം രണ്ട് പുതുമുഖങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നുണ്ട്. നടി നസ്രിയ നസിമിന്റെ സഹേദരന്‍ നവിന്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പുതുമുഖമായ തന്‍വി റാമാണ് നായിക. ഗപ്പി, എസ്ര, ഗോദ തുടങ്ങി നിരവധി സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ്, ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി സൗബിന്‍ കൈയിലെ ടാറ്റു മായ്ക്കുന്നത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











