»   » ഗര്‍ഭിണി ആകാന്‍ വേണ്ടി പാര്‍വ്വതി ചെയ്തത്, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് കുഞ്ചാക്കോ ബോബന്‍

ഗര്‍ഭിണി ആകാന്‍ വേണ്ടി പാര്‍വ്വതി ചെയ്തത്, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് കുഞ്ചാക്കോ ബോബന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി സിനിമാ പ്രേമികള്‍ മുഴുവന്‍ ഇപ്പോള്‍ സംസാരിക്കുന്നത് മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തെ കുറിച്ചാണ്. അന്തരിച്ച നടന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു ടേക്ക് ഓഫ് എന്ന ചിത്രം. ആ സ്വപ്‌നം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവൃത്തിച്ച മഹേഷ് നാരായണന്‍ നിറവേറ്റുകയായിരുന്നു.

കുംഭ കൂടിയാല്‍ എന്താ കുഴപ്പം, ഞാനത് സിനിമയില്‍ ഉപയോഗിക്കും; തടിച്ചല്ലോ എന്ന് പറയുന്നവരോട് പാര്‍വ്വതി


രാജേഷിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മഹേഷിനൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും പാര്‍വ്വതിയുമൊക്കെ കട്ടയ്ക്ക് നിന്നു. ആ പ്രയത്‌നത്തിന്റെ ഫലമാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിയ്ക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍. ഒരു അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കവെ കുഞ്ചാക്കോ ബോബന്‍ പാര്‍വ്വതിയെ കുറിച്ച് വാചാലയായി.


പാര്‍വ്വതി ചെയ്ത വേഷം

ഇറാഖില്‍ പെട്ടുപോകുന്ന പത്തൊന്‍പത് നഴ്‌സ്മാരില്‍ ഒരാളും, അവരെ രക്ഷപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കേന്ദ്ര കഥാപാത്രവുമാണ് പാര്‍വ്വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം. മുന്‍ ചിത്രങ്ങളായ ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍, ബാഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ.


സങ്കല്‍പിക്കാന്‍ പോലും കഴിയില്ല

കഥാപാത്രത്തിന് വേണ്ടി പാര്‍വ്വതി ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നും അതൊന്നും തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണ് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അത്രയേറെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയാണ് പാര്‍വ്വതി.


ഒരു അനുഭവം പറയാം

ചിത്രത്തില്‍ സമീറ എന്ന കഥാപാത്രം മൂന്ന് മാസം ഗര്‍ഭിണിയാണ്. ഷൂട്ടിന് മുന്‍പ് ഞാന്‍ പാര്‍വ്വതിയുടെ വയറ് വച്ച് കെട്ടിയതാണെന്ന് കരുതി ചെറുതായി ഒന്ന് തൊട്ടു നോക്കി. ഇത് ശരിക്കും കണ്‍വിന്‍സിങ് ആണെന്നും ഒറിജിനല്‍ പോലെ തോന്നുന്നു എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ പാര്‍വ്വതി പറഞ്ഞു, 'ഇത് എന്റെ ഒറിജിനല്‍ വയറ് തന്നെയാണെ'ന്ന്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി.


നാലര ലിറ്റര്‍ വെള്ളം കുടിച്ചു

മൂന്ന് മാസം ആയ ഗര്‍ഭിണിയെ അവതരിപ്പിക്കാന്‍ വേണ്ടി നാലര ലിറ്ററോളം വെള്ളം കുടിച്ച് വയറ് വീര്‍പ്പിച്ചു വച്ചിരിയ്ക്കുകയായിരുന്നു പാര്‍വ്വതി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.


തടി കൂട്ടി

സമീറ എന്ന കഥാപാത്രം ആകാന്‍ വേണ്ടി പാര്‍വ്വതി ശരീരഭാരം കൂട്ടുകയും ചെയ്തിരുന്നു. ഒരു അമ്മയാണ് സമീറ. മാത്രമല്ല, ടെന്‍ഷന്‍ കാരണം ഉറക്കമില്ലാത്തതിനാല്‍ സ്ലീപ്പിങ് പില്‍സ് എടുക്കുന്ന കഥാപാത്രം. സ്വാഭാവികമായും അവള്‍ തടിച്ചിരിയ്ക്കും. ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല പാര്‍വ്വതി തന്റെ ശരീരഭാരം കൂട്ടിയത്. കഥാപാത്രം ഇങ്ങനെയായിരിക്കും എന്ന് പഠിച്ച ശേഷം ശരീരഭാരം കൂട്ടുകയായിരുന്നു.
English summary
Kunchacko Boban couldn't believe Parvathy wasn't using prosthetics for her scene of pregnancy in 'Take Off'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam