twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുണി കൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണി കൊണ്ടൊരു സമ്മാനം! കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റ്

    |

    സോഷ്യൽ മീഡിയയിലെ താരം നൗഷാദെന്ന മനുഷ്യനാണ്. ലാഭ നഷ്ടങ്ങളെ കുറിച്ചോർക്കാതെ പ്രളയമനുഭവിക്കുന്ന മനുഷ്യർക്ക് കൈ താങ്ങാവുകയാണ് ഈ മനുഷ്യൻ. വഴിയോര കച്ചവടക്കാരനായ നൗഷാദ്, പെരുനാൾ ദിന കച്ചവടത്തിനായി കടയിൽ കരുതിയിരുന്ന വസ്ത്രങ്ങൾ വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതർക്കായി നൽകിയിരിക്കുകയാണ്. ലാഭ നാഷ്ടത്തെ കുറിച്ചു ചോദിച്ച താരത്തിനോട് മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലഭിക്കുന്ന ലാഭമെന്നായിരുന്നു നൗഷാദിന്റെ മറുപടി. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    kunchakko boban

    സ്ത്രീയായതു കൊണ്ട് തല്ലിയില്ല! ആരാധനമൂത്ത് സല്ലുവിനോട് യുവതി ചെയ്തത്... വീഡിയോ വൈറൽസ്ത്രീയായതു കൊണ്ട് തല്ലിയില്ല! ആരാധനമൂത്ത് സല്ലുവിനോട് യുവതി ചെയ്തത്... വീഡിയോ വൈറൽ

    ഇപ്പോള്‍ തുണികൊടുത്ത് ആ മനുഷ്യന് തുണികൊണ്ട് ഒരു ചെറിയ സമ്മാനം നൽകിയിരിക്കുകയാണ് ശില്പിയായ ഡാവിഞ്ചി സുരേഷ്. തുണികള്‍ കൊണ്ട് നൗഷാദിന്റെ മുഖം മെനഞ്ഞിരിക്കുകയാണ് സുരേഷ്. നടന്മാരായ കുഞ്ചാക്കോ ബോബൻ നിവിൻ പോളി, ഗിന്നസ് പക്രു, തുടങ്ങിയവർ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.ഇങ്ങനെയുമുണ്ടല്ലോ ഈ ലോകത്ത് നന്മ വറ്റാത്ത മനുഷ്യന്മാർ...ബിഗ് സല്യൂട്ട് നൗഷാദ് ഭായിഅങ്ങേയ്ക്ക് കൊടുക്കുന്നതിലേറെ തിരിച്ച് കിട്ടട്ടെ -ചിത്രത്തിനോടൊപ്പം ഗിന്നസ് പക്രു കുറിച്ചു. തുണി കൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണി കൊണ്ടൊരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ഫേസ്ബുക്കിൽ കുഞ്ചക്കോബോബൻ എഴുതി.

    കഠിന ഹൃദയനും പ്രചോദനമേകുന്നു! നൗഷാദിന് ധനസഹായവുമായി തമ്പി ആന്റണി, ഹൃദയസ്പർശിയായ വാക്കുകൾകഠിന ഹൃദയനും പ്രചോദനമേകുന്നു! നൗഷാദിന് ധനസഹായവുമായി തമ്പി ആന്റണി, ഹൃദയസ്പർശിയായ വാക്കുകൾ

    നടൻ രാജേഷ് ശർമയാണ് നൗഷാദിനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് നൗഷാദിന്റെ നന്മ നിറഞ്ഞ പ്രവർത്തി ജനങ്ങൾ അറിയുന്നത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു.

    English summary
    Kunchacko Boban facebook post about noushad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X