ആസിഫിന് മാത്രമല്ല ചാക്കോച്ചനൊപ്പവും ദൈവം നിന്നു!!
കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മത്സരം കാണാന്‍ ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ വന്നപ്പോള്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്ത സന്തോഷത്തിലാണ് മലയാള സിനിമയിലെ ചില മുന്‍നിര നായരന്മാര്‍. ആ ഫോട്ടോ ഫേസ്ബുക്കിലിട്ട് ലൈക്കുകളും കമന്റുകളും വാങ്ങുന്നതിലുമില്ലേ ഒരു സുഖം.
ആസിഫ് അലിയും മകനും സച്ചിനൊപ്പം നിന്നെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ഷെയറ് ചെയ്ത് പടര്‍ന്നിരുന്നു. എന്നാല്‍ ആസിഫിനൊപ്പം മാത്രല്ല, റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും സച്ചിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തിട്ടുണ്ട്.

ഭാര്യ പ്രിയയ്‌ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മത്സരം കാണാന്‍ പോയത്. ടീം ഉടമയായ സച്ചിനെ അവിടെ വച്ച് കണ്ടപ്പോള്‍ ചാക്കോച്ചനും ഒരു ഫോട്ടോ എടുത്ത് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റി.
ആസിഫ് അലിയെയും കുഞ്ചാക്കോ ബോബനെയും കൂടാതെ സംവിധായകന്‍ ലാല്‍ ജോസും നടി കവിയൂര്‍ പൊന്നമ്മയും മത്സരം കാണാന്‍ എത്തിയിരുന്നു. നവംബര്‍ 12നായിരുന്നു മത്സരം. മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സച്ചില്‍ കൊച്ചിയിലെത്തിയത്.


Click it and Unblock the Notifications