»   » റോമില്‍ ഭാര്യയ്‌ക്കൊപ്പം റൊമാന്റിക്കായി കുഞ്ചാക്കോ ബോബന്‍, ചാക്കോച്ചന്റെ 'റിയല്‍ റൊമാന്‍സ്' കാണൂ...

റോമില്‍ ഭാര്യയ്‌ക്കൊപ്പം റൊമാന്റിക്കായി കുഞ്ചാക്കോ ബോബന്‍, ചാക്കോച്ചന്റെ 'റിയല്‍ റൊമാന്‍സ്' കാണൂ...

Posted By: Aswini P
Subscribe to Filmibeat Malayalam

വന്ന നാള്‍ മുതല്‍ ചോക്ലേറ്റ് നായകന്‍ എന്നാണ് ചോക്കോച്ചന്‍ അറിയപ്പെടുന്നത്. ആരാധന മൂത്ത് പെണ്‍കുട്ടികല്‍ രക്തം കൊണ്ട് പ്രണയ ലേഖനം എഴുതി അയച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ പ്രിയയെ പ്രേമിച്ച് കെട്ടി..!എന്നിട്ടും ചോക്ലേറ്റ് പയ്യന്‍ ഇമേജ് മാറിയില്ല.

ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒരു നീണ്ട ഇടവേളയെടുത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ചാക്കോച്ചന്‍ രണ്ടാം വരവില്‍ വില്ലന്‍ വേഷങ്ങളും കോമാളി വേഷങ്ങളും കെട്ടി പാട് പെട്ട് ചോക്ലേറ്റ് പയ്യന്‍ ഇമേജ് മാറ്റിയെടുത്തു. എന്നാല്‍ ഭാര്യയ്ക്കടുത്ത് ചാക്കോച്ചന്‍ ഇപ്പോഴും ആ പഴയ ചോക്ലേറ്റ് നായകനാണെന്നാണ് പുറത്ത് വരുന്ന പുതിയ ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍

ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് ഇതിന് തെളിവ്. ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ചില മനോഹര നിമിഷങ്ങള്‍ ചിത്രങ്ങളായി പകര്‍ത്തി ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവച്ചു.

റോമിലെ റൊമാന്‍സ്

സിനിമാ തിരക്കുകള്‍ക്കെല്ലാം ഇടവേള കൊടുത്ത് ഭാര്യയ്‌ക്കൊപ്പം റോമില്‍ അവധി ആഘോഷിക്കുകയാണിപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ സ്വപ്‌ന സുന്ദരിയായി മാറി എന്നാണ് ഈ ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍.

ലുക്ക്

ചാക്കോച്ചന്റെ ലുക്കാണ് ആരാധകര്‍ ശ്രദ്ധിച്ചത്. പുതിയ ഗെറ്റപ്പില്‍ കുഞ്ചാക്കോ ബോബന്‍ ഒന്നുകൂടെ ചുള്ളനായിരിയ്ക്കുന്നു എന്ന് ആരാധകര്‍ കമന്റടിയ്ക്കുന്നു. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇത് സ്ഥിരം

ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സ്ഥിരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ഏതൊരു നല്ല ഉടുപ്പ് ഇട്ടാലും ഭാര്യക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യും.

പുതിയ ചിത്രം

കുട്ടനാട് മാര്‍പാപ്പ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണിപ്പോള്‍ കുഞ്ചാക്കോ ബോബന്‍. അതിഥി രവി നായികയാകുന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ അമ്മ വേഷത്തിലെത്തുന്നു.


English summary
Kunchacko Boban in Rome with wife Priya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X