പൊട്ടിച്ചിരിപ്പിച്ച് മോഹന്‍കുമാര്‍ ഫാന്‍സ് ടീസര്‍, കുഞ്ചാക്കോ ബോബന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
വിജയ് സൂപ്പറും പൗര്‍ണമിയും വമ്പന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ജിസ് ജോയിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 19ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‌റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പുതിയ നടന്മാരുടെ കുത്തൊഴുക്കില്‍ കാലം മറന്നുപോയ ഒരു നടന്‌റെ ജീവിതം പറയുന്നതാണ് സിനിമ എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന.

സിദ്ധിഖ് ആണ് മോഹന്‍കുമാര്‍ എന്ന നടന്റെ വേഷത്തില്‍ എത്തുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ പുതുമുഖ നടി അനാര്‍ക്കലിയാണ് നായിക. ശ്രീനിവാസന്‍, മുകേഷ്, ആസിഫ് അലി, കെപിഎസി ലളിത, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ആസിഫ് അലി എത്തുന്നത്. മാജിക്ക് ഫ്രെയിംസിന്‌റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമയുടെ നിര്‍മ്മാണം. അതേസമയം അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചാക്കോച്ചന്റെ പുതിയ സിനിമ റിലീസിങ്ങിനൊരുങ്ങുന്നത്. ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ തന്നെ വലിയ വിജയമായി മാറിയിരുന്നു സിനിമ.
നിലവില്‍ നിരവധി സിനിമകള്‍ നടന്റെതായി ഒരുങ്ങുന്നുണ്ട്. വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള ചിത്രങ്ങളാണ് ചാക്കോച്ചന്‌റെതായി വരാനിരിക്കുന്നത്. ത്രില്ലര്‍ സിനിമകളടക്കം വീണ്ടും നടന്റെതായി ഒരുങ്ങുന്നു. അഞ്ചാം പാതിരയുടെ വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗമായ ആറാം പാതിരയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications