കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു! അടുത്ത ഹിറ്റാവട്ടെയെന്ന് ആരാധകര്‍

By Midhun Raj

അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ത്രില്ലര്‍ ചിത്രത്തിന്‌റെ വിജയം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജിസ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് ചാക്കോച്ചന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

kunchackoboban-jisjoy

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് ചാക്കോച്ചന്‍-ജിസ് ജോയി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമയുടെ നിര്‍മ്മാണം.

സിനിമാ താരമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാഹുല്‍ രമേഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് പ്രിന്‍സ് ജോര്‍ജ്ജ് സംഗീതമൊരുക്കുന്നു. എപ്രിലിലാണ് മോഹന്‍കുമാര്‍ ഫാന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബൈസിക്കിള്‍
തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ കൂടിയാണ് ജിസ് ജോയ്‌.

Read more about: kunchacko boban jis joy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X