കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നായകന്മാരായി പുതിയ ചിത്രം! ഒപ്പം വിനായകനും! കാണൂ
ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ജോജു ജോര്‍ജ്ജ്. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കെഎം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ക്കൊപ്പം വിനായകനും ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 2012ല്‍ പുറത്തിറങ്ങിയ ഐഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് കെഎം കമല്‍.

അതേസമയം ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ജോജു ജോര്‍ജ്ജാണ് നായകവേഷത്തിലെത്തുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജോഷി ചിത്രത്തിനു പുറമെ സനല്‍കുമാര്‍ ശശിധരന്റെ ചോല, ആഷിഖ് അബുവിന്റൈ വൈറസ് തുടങ്ങിയ സിനിമകളാണ് ജോജു ജോര്‍ജ്ജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications