കുഞ്ചാക്കോ ബോബന് വേണ്ടി പൃഥ്വിരാജ്! ആകാംക്ഷ ജനിപ്പിച്ച് അഞ്ചാം പാതിരാ

അർജന്റീന ഫാൻസ് കാട്ടൂർ കടവിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോബോബൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണിത്.

kunjakko

ചിത്രത്തിന്റെ കഥയും സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ചാക്കോച്ചനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്,ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് എന്നിവരും പ്രധാനകഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കൊലപാതവുമായി ബന്ധപ്പെട്ട കഥയാണിത്. ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഇത്തരത്തിലുള്ള ഒരു കഥപാത്രമായി എത്തുന്നത്.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നു. സൈജു ശ്രീധരനാണ് എഡിറ്റിങ്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെക്കുന്നു .. ഒന്നാം തീയതിമുതല്‍ ഷൂട്ടിങ് ആരംഭിക്കുന്നു..'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചിരുന്നു. ഇതാദ്യമായിട്ടാണ് മിഥുൻ ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X