ബീഫിന് നിരോധനം: മലയാളത്തില്‍ ആട് പെരുകുന്നു
ബീഫിന് നിരോധനമേര്‍പ്പെടുത്തിയതോടെ എല്ലാവരും മട്ടന്‍ കഴിക്കാനുള്ള തിരക്കിലാണ്. മലയാള സിനിമയിലും ഏകദേശം അങ്ങനെ തന്നെ. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ആട് ഒരു ഭീകര ജീവിയാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആട് പ്രധാന കഥാപാത്രമായി മലയാളത്തില്‍ മറ്റൊരു സിനിമ കൂടെ വരുന്നു, ജമുനാപ്യാരി.
അപൂര്‍വ്വമായ ഒരിനത്തില്‍ പെട്ട ആടാണ് ജമുനാപ്യാരി. ഇത്തരം ആടിന് ഭാരം കുറവായിരിക്കും. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആട് ഒരു പ്രധാന കഥാപാത്രമാണ്. മമ്മൂട്ടിയെ നായകനാക്കി മായാ ബസാര്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് തോമസ് സെബാസ്റ്റിയന്‍.

നമിത പ്രമോദും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇത് മൂന്നാം തവണയാണ് ചാക്കോച്ചനും നമിതയും ഒന്നിയ്ക്കുന്നത്. നേരത്തെ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.
ഒരു നാലവര്‍ സംഘത്തിന്റെ യാത്രയും അതിനിടയില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളുമാണ് ജമുനാപ്യാരി. കുഞ്ചാക്കോ ബോബനെ കൂടാതെ ജോയി മാത്യു, ചെമ്പന്‍ വിനോദ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications