ദുരൂഹതയുണര്‍ത്തി ചാക്കോച്ചന്‍ നയന്‍താര ടീമിന്റെ നിഴല്‍ ട്രെയിലര്‍, വീഡിയോ

By Midhun Raj

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നിഴല്‍. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചാക്കോച്ചന്‍ ചിത്രത്തിന്‌റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അഞ്ചാം പാതിരയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‌റെ മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി വരുന്നത്. ദൂരൂഹതയുണര്‍ത്തുന്നതാണ് നിഴലിന്‌റെ ആദ്യ ട്രെയിലര്‍.

nizhalmovie

എഡിറ്ററായി ശ്രദ്ധേയനായ അപ്പു എന്‍ ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് നിഴല്‍. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. സൈജു കുറുപ്പ്, ഇസിന്‍ ഹാഷ്, വിനോദ് കോവൂര്‍, ഡോ റാണി, അനീഷ് ഗോപാല്‍, ദിവ്യപ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സഞ്ജീവിന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം എടുത്തത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ചെയ്യുന്നു. അപ്പു എന്‍ ഭട്ടതിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് എഡിറ്റിംഗ്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിളള, ബാദുഷ, ഫെല്ലിനി ടിപി, ഗണേഷ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. വീരം, കലി, ഒറ്റമുറി വെളിച്ചം, തീവണ്ടി, ഡാകിനി തുടങ്ങിയ സിനിമകളുടെ എഡിറ്റിങ്ങിലൂടെ ശ്രദ്ധേയനാണ് നിഴല്‍ സംവിധായകന്‍. അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് എത്തിയത്.

ട്രെയിലര്‍

Read more about: kunchacko boban nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X