മാംഗല്യം തന്തുനാനേയില്‍ ദമ്പതിമാരായി ചാക്കോച്ചനും നിമിഷയും! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

By Prashant

കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. തൊണ്ടിമുതലും ദൃക്സാക്ഷിയും,ഈട എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സ. മാംഗല്യം തന്തുനാനേയുടെ ട്രെയിലര്‍ ഇന്ന് സമൂഹമാധ്യമങ്ങളല്‍ പുറത്തിറങ്ങിയിരുന്നു.

kunchacko boban, nimisha

ടൊവിനോ തോമസായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. ഒരു പഴയ ബോംബ് കഥ എന്ന സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷണ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X