ഒരു ഹിറ്റ് അടിച്ചാല്‍ കാലിന്‍മേല്‍ കാലു കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന് പറയുന്ന ആളല്ല ഞാന്‍
അഞ്ചാം പാതിരയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ താരമൂല്യം കൂടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ത്രില്ലര്‍ ചിത്രത്തിന്‌റെ വലിയ വിജയം നടന്‌റെ കരിയറില്‍ വഴിത്തിരിവായിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു ഹിറ്റ് അടിച്ചാല്‍ പിന്നെ കാലിന്‍മേല്‍ കാലു കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന് പറയുന്ന ആളല്ല താനെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. മിക്കവരോടും ഞാന്‍ ചോദിച്ചുവാങ്ങിയ കഥാപാത്രങ്ങളാണ്. അല്ലാതെ ഒരു സിനിമ വിജയമായതിന് ശേഷം കാലിന്‍മേല്‍ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്ക് വേണം എനിക്ക് അഗ്രഹമുണ്ട്. എനിക്ക് മാറ്റം വേണം എന്നുളളതുകൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
സ്ഥിരം പാറ്റേണിലുളള സിനിമകളില്‍ നിന്നുമാറി ഒരിടവേളയ്ക്ക് ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആകഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചുചെയ്തതുതന്നെയാണ്. പണ്ട് ആളുകള്‍ പറയും ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാന്‍സ്, ഹ്യൂമര്‍, നായിക, പ്രണയം, കൂടെ കുറെ ആളുകള്‍ ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസെന്‍ എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാം പാതിര പോലൊരു ബ്ലോക്ക്ബസ്റ്റര്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും നടന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.


Click it and Unblock the Notifications