മുറിവുകളും ചതവുകളും നിങ്ങളെ കൂടുതല്‍ ശക്തരാക്കും, നായാട്ടിലെ പ്രവീണ്‍ മൈക്കിളിനെ കുറിച്ച് ചാക്കോച്ചന്‍

By Midhun Raj

ഒടിടി റിലീസിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന കോണ്‍സ്റ്റബിളായാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തുന്നത്. അതേസമയം നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‌റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

kunchackoboban

നായാട്ട് സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചാണ് നടന്‌റെ പുതിയ പോസ്റ്റ് വന്നത്. ആകസ്മികമാണെങ്കിലും സബ്‌ടൈറ്റലിംഗ് എന്റെ മാനസികാവസ്ഥയെയും അവിസ്മരീണയമായ സിനിമകളെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലേക്കുമുളള തീവ്രശ്രമങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നു. നായാട്ടും പ്രവീണ്‍ മൈക്കിളും, മുറിപ്പാടുകളും പരിക്കുകളും നിങ്ങളെ ശക്തനും മയമില്ലാത്തവനുമാക്കുന്നു.

പക്ഷേ വിനയവും സൗമ്യതയും നിലനിര്‍ത്താന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ചാക്കോച്ചന്‍ കുറിച്ചു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് തിരക്കഥാകൃത്ത് ഷാഹി കബീറിന്‌റെ സ്‌ക്രിപ്റ്റിലാണ് സംവിധായകന്‍ ചിത്രം എടുത്തത്.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട് ഉള്‍പ്പെടെയുളള താരങ്ങളാണ് നായാട്ടില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കിയ സിനിമയുടെ ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വ്വഹിച്ചിരിക്കുന്നു. സംവിധായകന്‍ രഞ്ജിത്ത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് നായാട്ടിന് ലഭിച്ചത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ തിയ്യേറ്ററുകളിലേക്ക് അധികം പ്രേക്ഷകര്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X