»   » പാര്‍വതിയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ മാത്രമല്ല?

പാര്‍വതിയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ മാത്രമല്ല?

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയ്ക്ക് ശേഷം പാര്‍വതിയുടെ മറ്റൊരു ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അപ്പോഴാണ് പ്രശസ്ത ഛായാഗ്രാഹകന്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ പാര്‍വതി നായികയാകുന്നതായി കേട്ടത്. വാര്‍ത്ത സത്യമാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ നായകനന്മാര്‍.

ഇറാഖിലെ ആഭ്യന്തര കലഹങ്ങളില്‍ പെട്ടുപോകുന്ന മലയാളി നെഴ്‌സുമാരുടെ കഥായാണ് ചിത്രത്തിന്റെ പ്രമേയം. പിവി ഷാജി കുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

parvathy-04

ആന്റോ ജോസഫ് ഫിലിം കമ്പിനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റില്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദ്, ദുബായി, ബാഗ്ദാദ് എന്നിവടങ്ങളിലാണ് ചിത്രീകരണം. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദില്‍ ചിത്രീകരിക്കുന്നത്.

English summary
Kunchacko Boban,Parvathy,Fahad Fazil in Mahesh Narayanan's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam