twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉദയാ സ്റ്റുഡിയോയെ സജീവമാക്കാന്‍ കുഞ്ചാക്കോ

    By Lakshmi
    |

    കോടമ്പാക്കത്തിന്റെ കുത്തകയില്‍ നിന്നും മലയാളസിനിമയെ ഒരുകാലത്ത് കേരളത്തിലേയ്ക്ക് പറിച്ചുനടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉദയാ സ്റ്റുഡിയോ വീണ്ടും സജീവമാകുന്നു. 1942ല്‍ കുഞ്ചാക്കോ, കെടി കോശി എന്നീ ചലച്ചിത്രപ്രേമികള്‍ തുടക്കമിട്ട സംരംഭമായിരുന്നു ഉദയാ സ്റ്റുഡിയോ. കുഞ്ചാക്കോയ്ക്ക് ശേഷം മകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോയുടെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് പ്രവര്‍ത്തനം നിലച്ചുപോയ സ്റ്റുഡിയോ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ കുഞ്ചാക്കോ ബോബനാണ് ഒരുങ്ങുന്നത്.

    ഉദയ സ്റ്റുഡിയോയുടെ ബാനറില്‍ വീണ്ടും സിനിമകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ചാക്കോ ബോബന്‍. ഉദയയുടെ രണ്ടാം വരവിലെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ഫാസിലായിരിക്കുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരെല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് ആദ്യ വിവരം.

    kunchacko-boban

    നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനാണ് ഉദയയുടെ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തേ വമ്പന്‍ ബജറ്റിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ഉദയ സ്റ്റുഡിയോ ബഡ്ജറ്റിന്റെ കാര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ നീക്കങ്ങള്‍ എന്താണെന്നകാര്യത്തില്‍ വ്യക്തതയില്ല.

    English summary
    If all goes well, Udaya Studios, the oldest film production studio in the Malayalam film industry will soon have some breathe of fresh air
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X