»   » പരാജയങ്ങളുടെ ക്ഷീണം മാറാന്‍ ചാക്കോച്ചന്‍ തിരഞ്ഞെടുത്തത്!!

പരാജയങ്ങളുടെ ക്ഷീണം മാറാന്‍ ചാക്കോച്ചന്‍ തിരഞ്ഞെടുത്തത്!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം 'വേട്ടയ്ക്ക്' ശേഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഷാജഹാനും പരീക്കുട്ടിയുമാണ് കുഞ്ചാക്കോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയും അമല പോളുമായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായി നേട്ടമുണ്ടാക്കിയില്ല.

Read Also: കുഞ്ചാക്കോ ബോബനും സുധീഷിന്റെ മകനും ഒന്നിക്കുന്നു, അറിയേണ്ട കാര്യങ്ങള്‍

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകന്‍. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ അതിന് മുമ്പായി കുഞ്ചാക്കോ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്.

കുഞ്ചാക്കോ ബോബനോട് റോഷന്‍ പറഞ്ഞു, അത്രയ്‌ക്കൊന്നും മസിലു പിടിക്കേണ്ട!

മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം

ചിത്രസംയോജകനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തെ കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നതാണ്.

ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല

ഒരു മെയില്‍ നേഴ്‌സിന്റെ വേഷമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഷഹീദ് എന്നായിരിക്കും കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

കൊച്ചി, ഹൈദരബാദ്, ദുബായി, ബാഗ്ദാദ് എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇപ്പോള്‍ ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിസിന്റെ ബാനറില്‍

ആന്റോ ജോസഫ് ഫിലിസിന്റെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Kunchacko Boban To Play A Male Nurse In His Next!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam