നീന്തലിന്റെ ആദ്യ പാഠങ്ങളുമായി ഇസ! മകന്റെ പുതിയ തുടക്കം പങ്കുവെച്ച് ചാക്കോച്ചൻ
കുഞ്ചാക്കോ ബോബനേയും ഭാര്യ പ്രിയയേയും പോലെ തന്നെ കുഞ്ഞ് ഇസയുടെ ജനനം മലയാളി പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കുകയായിരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായിട്ടാണ് ചാക്കോച്ചൻ പ്രിയ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് കുഞ്ഞ് ഇസ എത്തുന്നത്. അതിനാൽ തന്നെ ജീവിതത്തിലെ പുതിയ മാറ്റം ഒരേ നിമിഷവും ആഘോഷമാക്കുകയാണ് ഈ താരദമ്പതികൾ.
ചക്കോച്ചന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇസയുടെ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമാണ്. കുഞ്ഞിന്റ ഓരോ ചെറിയ ചുവട് വയ്പ്പുകളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത കുഞ്ഞ ഇസയുടെ ഏറ്റവും പുതിയ വിശേഷവുമായി താരം എത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ മനോഹരമായ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

നിന്തലിന്റെ ബലപാഠ പഠിക്കുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. നിന്തലിന്റെ ആദ്യ പാഠങ്ങൾ തുടങ്ങി എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുട്ടിൽ ഇഴയുന്ന ഇസയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇത്തവണ ചാക്കോച്ചനും കുടുംബത്തിനും ഗംഭീരമായ ഓണമായിരുന്നു. വീട്ടിൽ പുതിയ അതിഥി എത്തിയതിനു ശേഷമുളള ആദ്യ ഓണം ആഘോഷമാക്കുകയായിരുന്നു താരം കുടുംബം. കുഞ്ഞ് മുണ്ട് ധരിച്ച് ചാക്കോച്ചന്റെ കയ്യിലിരിക്കുന്ന ഇസയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇസ എത്തിയതിനു പിന്നാലെ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ചാക്കോച്ചനും പ്രിയയും. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുട്ടികളില്ലാത്തതിന്റെ മാനസിക പ്രശ്നങ്ങളെ കുറിച്ചും തങ്ങൾ കേൾക്കേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചും പല അഭിമുഖത്തിലും താരദമ്പതികൾ വ്യക്തമാക്കിയിരുന്നു. നിരാശ കലർന്ന ഇവരുടെ ജീവിതത്തിലേയ്ക്കായിരുന്നു ഇസയുടെ കടന്ന് വരവ്.

ഏപ്രിൽ 18 പെസഹവ്യാഴത്തിനാണ് ഇസഹാക് ബോബൻ കുഞ്ചാക്കോ എന്ന ഇസയുടെ കടന്ന് വരവ്. കുഞ്ഞിന്റെ കാൽപാദങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ഞിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന പൈതലിനും ഇതേ പേര് തന്നെയാണ് ചാക്കോച്ചനും പ്രിയയും നൽകിയിരിക്കുന്നത്.


Click it and Unblock the Notifications