പ്രിയയ്‌ക്കൊപ്പം മാസ്‌ക് സെല്‍ഫിയുമായി ചാക്കോച്ചന്‍! ഇസകുട്ടന്‍ എവിടെയെന്ന് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. സിനിമത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. ചാക്കോച്ചനൊപ്പം തന്നെ മകന്‍ ഇസഹാക്കും സോഷ്യല്‍ മീഡിയയിലെ താരമാണ്.
ഇസയുടെ ക്യൂട്ട് ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ചാക്കോച്ചനും കുടുംബവും ആഘോഷിച്ചിരുന്നത്. ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹ വാര്‍ഷികവും പ്രിയയുടെ ജന്മദിനവുമെല്ലാം ഏകദേശം ഒരേ സമയത്തായിരുന്നു.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് ചാക്കോച്ചന്‍ മകന് പേരിട്ടിരുന്നത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് ചാക്കോച്ചനൊപ്പം തന്നെ ഇസഹാക്കും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

താരപുത്രന്റെ മിക്ക ചിത്രങ്ങളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. പ്രിയക്കൊപ്പം മാസ്‌ക്ക് ധരിച്ചുളള ഒരു ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് പിന്നാലെ ഇസ എവിടെ എന്ന് ചോദിച്ചാണ് പലരും എത്തിയിരിക്കുന്നത്.

ഇസക്കുട്ടനെ കൂട്ടാതെ അച്ഛനും അമ്മയും വന്നതില്‍ അക്ഷമരാണ് ഒരു വയസുകാരനായ താരപുത്രന്റെ ഫാന്‍സ്. ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സ് ഇസുവിനായുളള അന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ഇസഹാക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. മുന്‍പ് മകന് ചുറ്റുമാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകമെന്ന് പ്രിയ തുറന്നുപറഞ്ഞിരുന്നു.

സിനിമാത്തിരക്കുകള്‍ കഴിഞ്ഞാല്‍ ഇസയ്‌ക്കൊപ്പമാണ് ചാക്കോച്ചന്‍ ഉണ്ടാവുക. അടുത്തിടെയാണ് ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആനിവേഴ്‌സറിക്ക് പിന്നാലെ പ്രിയയുടെ ജന്മദിനവും താരം ആഘോഷിച്ചിരുന്നു. ഇസയുടെ വരവിന് പിന്നാലെയാണ് ചാക്കോച്ചന് ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലഭിച്ചത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. അമ്പത് കോടി ക്ലബില്‍ കയറിയാണ് അഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയമായി മാറിയത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് ചാക്കോച്ചന്റെതായി റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications