ഇസഹാക്കിന്റെ പുതിയ ചിത്രവുമായി ചാക്കോച്ചന്‍! ഞങ്ങളുടെ മഴവില്‍ കുഞ്ഞെന്ന് താരം
കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുളള താരമാണ് ചാക്കോച്ചന്‍. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. മകന്‍ ഇസഹാക്കിനൊപ്പമുളള ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ചാക്കോച്ചന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇസഹാക്ക് ബാല്‍ക്കെണിയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ആകാശത്ത് വിരിഞ്ഞൊരു മഴവില്ലും കാണാം. ഞങ്ങളുടെ റെയിന്‍ ബോ ബോയ് എന്നാണ് ഇസയുടെ ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ലോക് ഡൗണ്‍ കാലത്ത് ഇസയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചന്‍. കഴിഞ്ഞ വര്‍ഷം എപ്രില്‍ മാസത്തിലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്.
ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ ഇസയ്ക്ക് ചുറ്റുമാണെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ പ്രിയ തുറന്നുപറഞ്ഞിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍ കുഞ്ഞിന് പേരിട്ടിരുന്നത്. സിനിമാത്തിരക്കുകള്‍ കഴിഞ്ഞാല്‍ ഇസയ്‌ക്കൊപ്പമാണ് ചാക്കോച്ചന്‍ ഉണ്ടാവുക. അടുത്തിടെയായിരുന്നു ഇസയുടെ ഒന്നാം പിറന്നാള്‍ ചാക്കോച്ചനും കുടുംബവും ആഘോഷിച്ചത്. താരപുത്രന് പിറന്നാള്‍ ആശംസയുമായി ചാക്കോച്ചന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.
ഇസയുടെ ജന്മദിന സമയത്ത് തന്നെയായിരുന്നു ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആനിവേഴ്‌സറിക്ക് പിന്നാലെ പ്രിയയുടെ ജന്മദിനവും ആഘോഷിച്ചിരുന്നു താരം. ചാക്കോച്ചനൊപ്പം തന്നെ ഇസഹാക്കും സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇസയുടെ ക്യൂട്ട് ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ചാക്കോച്ചനെന്ന പോലെ ഇസക്കുട്ടനും സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുണ്ട്. അടുത്തിടെ മകന്റെ പിറന്നാളിന് പ്രത്യേക കേക്ക് ഒരുക്കിയായിരുന്നു ചാക്കോച്ചന്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചത്.


Click it and Unblock the Notifications