ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സെല്‍ഫ് ട്രോളുമായി ചാക്കോച്ചന്‍! വൈറല്‍ വീഡിയോ

By Midhun Raj

വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടെയിലും പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ് കേരളം. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. ഓരോ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അരമണിക്കൂര്‍ ഇടവിട്ടാണ് അധ്യാപകര്‍ പാഠഭാഗങ്ങള്‍ എടുക്കുന്നത്.

kunchackoboban-navyanair-

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആശംസകള്‍ക്കൊപ്പം ധാരാളം ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു സെല്‍ഫ് ട്രോളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് ചാക്കാച്ചന്റെ സെല്‍ഫ് ട്രോള്‍ വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ഫണ്‍ലൈന്‍ ക്ലാസുകള്‍ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് ട്രോള്‍ വീഡിയോ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കമായത്.

കോളേജുകളിലെ ഓണ്‍ലൈന്‍ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ടാണ് മന്ത്രി കെടി ജലീലാണ് ഉദ്ഘാടനം ചെയ്തത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. രാവിലെ ഏട്ടരമുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായാണ് ആദ്യ ക്ലാസ് നടന്നത്. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേക്ഷണമാണ് ഉണ്ടാവുക.

ടിവിയോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചത്തെ ക്ലാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ ഏട്ടിന് പുന: സംപ്രേക്ഷണം ചെയ്യും. നേരത്തെ പുതിയ അധ്യയന വര്‍ഷത്തിന് മുന്‍പായി എസ്എസ്എല്‍സി, പസ്ടു പരീക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. കോവിഡ് വ്യാപനം മൂലം മുടങ്ങിയ പരീക്ഷകളാണ് ജൂണ്‍ അവസാന വാരം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയത്.

വീഡിയോ

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X