twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മള്‍ പഠിച്ച് എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന്! ആനയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

    By Midhun Raj
    |

    പാലക്കാട് മണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ ആന സ്‌ഫോടക വസ്തുകള്‍ നിറച്ചുവെച്ചിരുന്ന പൈനാപ്പിള്‍ കഴിച്ചു ചരിഞ്ഞ സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നത്. മോളിവുഡ് മുതല്‍ ബോളിവുഡ് വരെയുളള താരങ്ങളെല്ലാം സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി എത്തിയിരുന്നു.

    kunchacko boban

    ഇത്തരത്തിലുളള ക്രൂരത കാണിച്ച അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അധികപേരും ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രാജ്യമെങ്ങും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. കൂട്ടത്തില്‍ മലയാളികള്‍ക്ക് ആന എന്തൊക്കെ ആണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

    നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ കൊണ്ട് ഞങ്ങളെ പിരിക്കാന്‍ നോക്കണ്ട! അഹാനയുടെ മറുപടി വൈറല്‍നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ കൊണ്ട് ഞങ്ങളെ പിരിക്കാന്‍ നോക്കണ്ട! അഹാനയുടെ മറുപടി വൈറല്‍

    നമ്മള്‍ പറഞ്ഞ്, പഠിച്ച, എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന്. കാണുമ്പോഴെല്ലാം അതിശയത്തോടെയും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കിനിന്ന ഒന്ന്. ഐശ്വര്യത്തിന്റെയും ഗാഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന്. വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന്, 'ആന' എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

    ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോയെന്ന് ആരാധകന്‍! സുപ്രിയയുടെ മറുപടി വൈറല്‍ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോയെന്ന് ആരാധകന്‍! സുപ്രിയയുടെ മറുപടി വൈറല്‍

    കുഞ്ചാക്കോ ബോബന് പുറമെ മലയാളി താരങ്ങളെല്ലാം തന്നെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. അധികപേരും രൂക്ഷമായ വിമര്‍ശനം നടത്തികൊണ്ടാണ് എത്തിയിരുന്നത്. ഇത് ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കണമെന്ന് അധികപേരും അഭിപ്രായപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് നേരത്തെ അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒരു മനുഷ്യന്‍ എന്ന് വിളിക്കാന്‍ ലജ്ജ തോന്നുന്നു എന്നാണ് സംഭവത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരുന്നത്.

    ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്, ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം. മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നത്. ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

    പ്രിയാമണിക്ക് റാണ ദഗുബതി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ഏറ്റെടുത്ത് ആരാധകര്‍പ്രിയാമണിക്ക് റാണ ദഗുബതി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ഏറ്റെടുത്ത് ആരാധകര്‍

    Read more about: kunchacko boban
    English summary
    kunchacko boban Posted About elephant
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X