സന്തോഷത്തിന്റെ സ്യൂട്ട്കേസുമായി എത്തുന്ന പവർ ഹൗസ്! മിഥുന് ജന്മദിന ആശംസയുമായി ചാക്കോച്ചന്‍
നടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. കോമഡി ഉത്സവം പോലുളള പരിപാടികളിലൂടെയാണ് മിഥുന്‍ ജനപ്രിയ അവതാരകനായി മാറിയത്. സിനിമയിലും തിളങ്ങിയ താരം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. മിഥുന്‍ രമേഷിന് പിറന്നാളാശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും മണിഹീസ്റ്റ് തീം വെച്ചുളള പിറന്നാള്‍ കേക്കായിരുന്നു മിഥുന് നല്‍കിയത്. ഇതിന്റെ വീഡിയോ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ നടന്‍ പങ്കുവെച്ചിരുന്നു,

പിന്നാലെ ലക്ഷ്മിയും മിഥുന്‍റെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുളള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മിഥുന്‍ രമേഷിന് പിറന്നാളാശംസ നേര്‍ന്ന് അടുത്ത സുഹൃത്തും സഹതാരവുമായ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ചാക്കോച്ചന്‍ മിഥുന്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. മിഥുന്റെ രസകരമായ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഊര്‍ജ്ജത്തിന്റെ പവര്‍ ഹൗസ് എന്നാണ് കുഞ്ചാക്കോ ബോബന്‍ മിഥുന്‍ രമേഷിനെ വിശേഷിപ്പിക്കുന്നത്.
"ജന്മദിനാശംസകള്‍ മിഥുന്‍. ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട് കേസുമായി കടന്നുവരുന്നവന്‍ ആര്‍ജെ മിഥുന്‍(റോയല്‍ ജോക്‌സ്റ്റാര്‍). ഊര്‍ജ്ജത്തിന്റെയും പ്രസരിപ്പിന്റെയും പവര്‍ഹൗസുകൊണ്ട് ഒരു സെക്കന്‍ഡ് പോലും മുഷിയാത്തവന്‍. നിനക്ക് ചുറ്റുമുളളവരെ സന്തോഷിപ്പിച്ചുകൊണ്ട് നിരവധി നാള്‍ ജീവിക്കാന്‍ നിനക്കാവട്ടെ. എന്നില്‍ നിന്നും പ്രിയയില്‍ നിന്നും ഇസയില്‍ നിന്നും നിറയെ സ്‌നേഹവും ആലിംഗനവും. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചാക്കോച്ചനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് മിഥുന്‍ രമേഷ്. ചാക്കോച്ചന്‍ ആദ്യമായി നിര്‍മ്മിച്ച കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയില്‍ മിഥുനും അഭിനയിച്ചിരുന്നു. കൂടാതെ വേട്ട, സെവന്‍സ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്‌സ് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവിന്റെ അവതാരകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു. നടനൊപ്പം ഭാര്യ ലക്ഷ്മിയും പങ്കെടുത്തിരുന്നു പരിപാടിയില്‍. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് മിഥുന്‍ രമേഷ്.


Click it and Unblock the Notifications