ദിപ്പോ ശരിയാക്കി തരാമെന്ന് ചാക്കോച്ചന്‍! ഒഴിവു സമയത്തെ കളിയുടെ വീഡിയോയുമായി നടന്‍

By Midhun Raj

കൊറോണ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ കൊറോണ ബോധവല്‍ക്കരണവുമായും നടന്‍ എത്താറുണ്ട്. സിനിമകള്‍ക്കൊപ്പം ബാഡ്മിന്റണിലും താല്‍പര്യമുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

kunchacko boban

വീടിനുളളിലെ ഭീത്തിയില്‍ കോര്‍ക്ക് അടിച്ച് ബാഡ്മിന്റണ്‍ കളിക്കുകയാണ് താരം. ഇതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ വീട്ടിനുളളില്‍ നിന്ന് കളിക്കുകയാണ് നടന്‍. നേരത്തെ മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് അവനും ബാഡ്മിന്റണ്‍ പഠിക്കുകയാണെന്ന് ചാക്കോച്ചന്‍ കുറിച്ചിരുന്നു.

കൊറോണ കാലത്ത് കുടുംബത്തിനൊപ്പമുളള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് നടന്‍. ബാഡ്മിന്റണോടുളള ഇഷ്ടം മുന്‍പും ചാക്കോച്ചന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ബാഡ്മിന്റണ്‍ കളിക്കാന്‍ സമയം കണ്ടെത്താറുണ്ട് നടന്‍. അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ചാക്കോച്ചന് ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലഭിച്ചിരുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും അഞ്ചാം പാതിര ഇടംപിടിച്ചിരുന്നു. നിലവില്‍ ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സാണ് ചാക്കോച്ചന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രവും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പടയ്ക്ക് പുറമെ മാര്‍ട്ടിന്‍ പ്രകാട്ട്, ജോണ്‍ പോള്‍ ജോര്‍ജ്ജ്, ഷാഹീദ് ഖാദര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും നടന്റെതായി വരുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ്. കഴിഞ്ഞ വര്‍ഷം എപ്രില്‍ ഏഴിനായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകന്റെ വരവ് ഇരുവരുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X