Just In
- 4 hrs ago
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- 4 hrs ago
അമ്മയുടെ പ്രായമുള്ളവർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, ഭാഗ്യലക്ഷ്മിയ്ക്കെതിരെ പരാതിയുമായി മജിസിയ
- 5 hrs ago
രമ്യയുടെ തലമണ്ട അടിച്ച് പൊളിക്കുമെന്ന് ഫിറോസ് ഖാൻ, ഇരുവരെയും വിളിപ്പിച്ച് ബിഗ് ബോസ്
- 7 hrs ago
മകന്റെ ചിത്രത്തിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്, രസകരമായ കമന്റുകളുമായി ആരാധകര്‍
Don't Miss!
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Lifestyle
ഈ അവസ്ഥ വളരെ ഭീകരം; ശ്രദ്ധിക്കണം ചെറിയ ദഹന പ്രശ്നം പോലും
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇസഹാക്കിനെ ഉമ്മ വെച്ച് ഒര്ഹാന്! ഇങ്ങനെ പോയാല്‍ ടൊവിനോ ദക്ഷിണ വയ്ക്കേണ്ടി വരുമെന്ന് ചാക്കോച്ചന്
സിനിമകള്‍ക്കൊപ്പം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്. ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനൊപ്പമുളള ചിത്രങ്ങളെല്ലാം ചാക്കോച്ചന് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ആദ്യത്തെ കണ്മണി ജനിച്ചതിന് പിന്നാലെ തങ്ങളുടെ സന്തോഷം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളായുളള കാത്തിരിപ്പിനാടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ കടന്നുവന്നത്.

ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന് ആഘോഷമാക്കി മാറ്റിയിരുന്നു. കുടുംബക്കാരും സിനിമാ സുഹൃത്തുക്കളുമെല്ലാം തന്നെ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെ ചിത്രങ്ങളും ചാക്കോച്ചന് ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

ഇസഹാക്കിനെ സൗബിന് ഷാഹിറിന്റെ മകന് ഒര്ഹാന് ഉമ്മ വെക്കുന്ന ഒരു ചിത്രമാണ് നടന് പങ്കുവെച്ചിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും സൗബിന് ഷാഹിറും. സൗബിനും തന്റെ ആദ്യത്തെ കണ്മണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇക്കൊല്ലം തന്നെയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും കുഞ്ഞ് ജനിച്ചത്.

ഇസയും ഒര്‍ഹാനും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രമാണ് കുഞ്ചോക്കോ ബോബന് പോസ്റ്റ് ചെയ്തിരുന്നത്. ചാക്കോച്ചന്റെ ചിത്രത്തിന് താഴെയായി ലൈക്കും കമന്റുകളുമായി നിരവധി പേര് എത്തിയിരുന്നു. കഴിഞ്ഞ എപ്രില്‍ 17നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും മാമാദീസ ചടങ്ങുമെല്ലാം ചാക്കോച്ചനും കുടുംബവും ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്മണിയെ ലഭിച്ചിരുന്നത്. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്ക് ആണ് ഇപ്പോള്‍ തന്റെ ലോകമെന്ന് അടുത്തിടെ നടന് തുറന്നുപറയുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുമുണ്ട് താരം. ഇസഹാക്ക് ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ചാക്കോച്ചന് പേര് ഇട്ടിരുന്നത്.
മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്

കുഞ്ഞുണ്ടായ സമയത്ത് പേര് എന്താണ് ഇട്ടതെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന് അന്ന് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ കുഞ്ഞിന്റെ പേര് ആയി എന്നായിരുന്നു നടന് പറഞ്ഞത്. പിന്നീട് ചാക്കോച്ചന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇസഹാക്ക് ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേരെന്ന് അറിയിക്കുകയായിരുന്നു.
വണ്ടിയിടിച്ച് മരിച്ചാല്‍ കളള് കുടിച്ചും എല്‍എസ്ഡി അടിച്ചും ബോധമില്ലാതെയായി എന്നേ ഇവര്‍ പറയൂ

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയാണ് കുഞ്ഞുങ്ങളുടെ പുതിയ ചിത്രം ചാക്കോച്ചന് പങ്കുവെച്ചിരുന്നത്. നിലവില്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങു ന്നത്.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജിസ് ജോയിയുടെ മികച്ച നടന് മോഹന്‍കുമാര്‍, പട, ഷഹീദ് ഖാദര്‍ ചിത്രം, മാര്ട്ടിന് പ്രകാട്ട് ചിത്രം, ജോണ്‍പോള്‍ ജോര്‍ജ്ജ് ചിത്രം, സൗബിന് ഷാഹിര്‍ ചിത്രം, ദിജോ ജോസ് ആന്റണി ചിത്രം, ജൂഡ് ആന്റണി ജോസഫിന്റെ 2403 എന്നീ സിനിമകളും കുഞ്ചാക്കോ ബോബന്റെതായി വരുന്നുണ്ട്.