കൊറോണ കാലത്ത് ബാഡ്മിന്റണ്‍ കളിച്ച് ഇസഹാക്ക്! ചിത്രം പങ്കുവെച്ച് ചാക്കോച്ചനും പ്രിയയും
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ്. കഴിഞ്ഞ വര്‍ഷം എപ്രില്‍ ഏഴിനായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകന്റെ വരവ് ഇരുവരുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഇസയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

അന്ന് സിനിമാക്കാരും കുടുംബക്കാരുമെല്ലാം തന്നെ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. കൊറോണ കാലത്ത് ഇസഹാക്കിന്റെതായി ചാക്കോച്ചന്‍ പങ്കുവെച്ച പുതിയൊരു ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. കൊറോണ കാലത്ത് വീട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്ന ഇസുകുട്ടന്റെ ചിത്രമാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊറോണ കാലത്ത് വീട്ടിനുളളില്‍ കഴിയുമ്പോള്‍ അത് ഗെയിം ടൈമാക്കി മാറ്റുകയാണെന്നും ഇസുകുട്ടന്‍ ബാഡ്മിന്റണില്‍ ആദ്യ പാഠങ്ങള്‍ പഠിക്കുകയാണെന്നും ചാക്കോച്ചന്‍ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ചാക്കോച്ചനൊപ്പം ഭാര്യ പ്രിയയും ഇസഹാക്കിന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചാക്കോച്ചന്റെയും ഭാര്യയുടെയും പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അടുത്ത മാസമാണ് ഇസുക്കുട്ടന്റെ പിറന്നാള്‍. ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ ചാക്കോച്ചന്‍ നേരത്തെ പങ്കുവെച്ചിരുന്നു. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്കാണ് തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ചാക്കോച്ചന്‍ പേര് ഇട്ടിരുന്നത്.

കുഞ്ഞുണ്ടായ സമയത്ത് പേര് എന്താണ് ഇട്ടതെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ അന്ന് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ കുഞ്ഞിന്റെ പേര് ആയി എന്നായിരുന്നു നടന്‍ പറഞ്ഞത്. പിന്നീട് ചാക്കോച്ചന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേരെന്ന് അറിയിക്കുകയായിരുന്നു.

ഇസഹാക്ക് വന്ന ശേഷമാണ് ചാക്കോച്ചന് ഒരിടവേളയ്ക്ക് ശേഷം ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ചാക്കോച്ചന്റെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു സിനിമ. അഞ്ചാം പാതിരയ്ക്ക് പിന്നാലെ മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഫീല്‍ഗുഡ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകന്‍ ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications