'അസ്തമയ സൂര്യനും ഒരു തിളക്കമുണ്ട്'! ഇസഹാക്കിനൊപ്പമുളള പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍!
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. ഇസാഹിന്റെ വരവ് ഇരുവരുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഇസയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
ചാക്കോച്ചന്റെ മകന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമമാണ്. ഇക്കഴിഞ്ഞ എപ്രില്‍ 17നായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. കുടുംബക്കാരും സിനിമാ സുഹൃത്തുക്കളുമെല്ലാം തന്നെ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു.

ഇസയുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലെ ചിത്രങ്ങളും ചാക്കോച്ചന്‍ ഇടയ്ക്കിടെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്കാണ് തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇസയുടെതായി ചാക്കോച്ചന്‍ പുറത്തുവിട്ട പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇത്തവണ അസ്തമയം കാണുന്ന മകന്റെ ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അസ്തമയ സൂര്യനും തിളക്കമുണ്ട്. അടുത്ത ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാനുളള ഊര്‍ജ്ജം. അത് മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ, എന്നാണ് ചാക്കോച്ചന്‍ ഇസയുടെ ചിത്രം പങ്കുവെച്ചതിനൊപ്പം കുറിച്ചത്. ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇസഹാക്കിനെ എന്റെ സുന്ദരാ എന്ന് വിളിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് എത്തിയത്. പിന്നാല മുഹ്‌സന്‍ പെരാരിയും എത്തിയിരുന്നു.

ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ചാക്കോച്ചന്‍ പേര് ഇട്ടിരുന്നത്. കുഞ്ഞുണ്ടായ സമയത്ത് പേര് എന്താണ് ഇട്ടതെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ അന്ന് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. തന്റെ പേര് തിരിച്ചിട്ടാല്‍ കുഞ്ഞിന്റെ പേര് ആയി എന്നായിരുന്നു നടന്‍ പറഞ്ഞത്. പിന്നീട് ചാക്കോച്ചന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേരെന്ന് അറിയിക്കുകയായിരുന്നു.
Recommended Video

ഇസഹാക്കിന്റെ വരവിന് പിന്നാലെയാണ് ചാക്കോച്ചന്റെ പുതിയ ചിത്രമായ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരിക്കുന്നത്. സിനിമ നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജിസ് ജോയിയുടെ മികച്ച നടന്‍ മോഹന്‍കുമാര്‍, പട, ഷഹീദ് ഖാദര്‍ ചിത്രം, മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം, ജോണ്‍പോള്‍ ജോര്‍ജ്ജ് ചിത്രം, സൗബിന്‍ ഷാഹിര്‍ ചിത്രം, ദിജോ ജോസ് ആന്റണി ചിത്രം, ജൂഡ് ആന്റണി ജോസഫിന്റെ 2403 എന്നീ സിനിമകളും കുഞ്ചാക്കോ ബോബന്റെതായി വരുന്നുണ്ട്.


Click it and Unblock the Notifications