For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇസക്കുട്ടനെ മെസി ഫാനാക്കി വളര്‍ത്തണം! കുഞ്ചാക്കോ ബോബനോട് ആരാധകര്‍

  |

  കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ചാക്കോച്ചനൊപ്പം കുഞ്ഞ് ഇസയും സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്.

  ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍ കുഞ്ഞിന് പേരിട്ടത്. ഇക്കഴിഞ്ഞ എപ്രില്‍ മാസത്തിലായിരുന്നു ഇസക്കുട്ടന്റെ ഒന്നാം പിറന്നാള്‍. ജൂനിയര്‍ ചാക്കോച്ചന്റെ പിറന്നാള്‍ കുഞ്ചാക്കോ ബോബനും കുടുംബവും ആഘോഷിച്ചിരുന്നു. ഇസയ്ക്കായി പ്രത്യേക കേക്ക് ഒരുക്കിയാണ് ചാക്കോച്ചന്‍ മകന്റെ ആദ്യ ജന്മദിനം ആഘോഷിച്ചിരുന്നത്.

  പിറന്നാള്‍ ദിനത്തിലെ ഇസയുടെ ക്യൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നേരത്തെ എപ്രില്‍ മാസം തന്നെയായിരുന്നു ചാക്കോച്ചന്റെ വിവാഹ വാര്‍ഷികയും ഭാര്യ പ്രിയയുടെ പിറന്നാളും വന്നത്. ലോക് ഡൗണ്‍ സമയമായതിനാല്‍ വീട്ടില്‍ വെച്ച് തന്നെയായിരുന്നു ചാക്കോച്ചനും കുടുംബവും എല്ലാം ആഘോഷിച്ചത്. മുന്‍പ് ഇസ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളക്കുറിച്ചെല്ലാം കുഞ്ചാക്കോ ബോബന്‍ മനസുതുറന്നിരുന്നു.

  സംവിധായകൻ സച്ചിയേ അവസാനമായി ഒരു നോക്ക് കാണാൻ എത്തി പൃഥ്വിയും മറ്റു താരങ്ങളും | FilmiBeat Malayalam

  മകന്റെ വരവോടെ കരിയറില്‍ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു.
  ലോക് ഡൗണ്‍ കാലത്ത് ബാഡ്മിന്റണ്‍ റാക്കറ്റിന് നേരെ കൈനീട്ടുന്ന ഇസക്കുട്ടന്റെ ചിത്രവും കുഞ്ചാക്കോ ബോബന്‍റെതായി വെെറലായിരുന്നു. ഇപ്പോഴിതാ ഫുട്‌ബോളുമായി നില്‍ക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

  'പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം'

  ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് പിന്നാലെ ഇസയെ മെസി ഫാന്‍ ആക്കി വളര്‍ത്തണമെന്ന ഉപദേശങ്ങളാണ് ആരാധകര്‍ മുന്നോട്ടുവെക്കുന്നത്. കൂടാതെ കുട്ടി ഇസ വളര്‍ന്നുപോയല്ലോ എന്നും ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു. ഇസക്കുട്ടനും അപ്പനെ പോലെ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്ന ആളാണെന്നാണ് ആരാധകര്‍ പറയുന്നത്.

  ലൂക്ക ടീമിലെ രണ്ട് പേര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി! വെളിപ്പെടുത്തി അഹാന

  കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ഇസഹാക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം കുഞ്ചാക്കോ ബോബന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തിരക്കുകള്‍ക്കിടെയിലും മകന്റെ വിശേഷങ്ങളും ചിത്രങ്ങളും നടന്‍ പങ്കുവെക്കാറുണ്ട്. ഇസ വന്നതിന് പിന്നാലെയാണ് ചാക്കോച്ചന് അഞ്ചാം പാതിരയെന്ന ബ്ലോക്കബസ്റ്റര്‍ ചിത്രം ലഭിച്ചത്.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  സിനിമ മികച്ച പ്രതികരണത്തോടൊപ്പം ചാക്കോച്ചന്റെ ആദ്യത്തെ അമ്പത് കോടി ചിത്രമായും മാറിയിരുന്നു. അഞ്ചാം പാതിര കഴിഞ്ഞും കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലോക് ഡൗണില്‍ വര്‍ക്കൗട്ടിന് വലിയ പ്രാധാന്യമാണ് ചാക്കോച്ചന്‍ നല്‍കിയത്. ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ ചിത്രങ്ങളെല്ലാം താരം എപ്പോഴും പങ്കുവെക്കാറുണ്ട്.

  ഇപ്പോ ഇങ്ങനെ പറയാന്‍ തോന്നി, പറഞ്ഞു, എന്റെ ഒരു സംതൃപ്തി! വീണാ നായരുടെ പോസ്റ്റ് വൈറല്‍

  Read more about: kunchacko boban
  English summary
  kunchacko boban Posted izahq football playing picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X