അന്ന് വീട്ടിലിരുന്നവര്‍ ഇത്തവണ പോലീസ് വേഷത്തില്‍! തരംഗമായി താരങ്ങളുടെ ചിത്രം
കൊറോണ വൈറസ് വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളോട് പുറത്തേക്ക് ഇറങ്ങരുതെന്ന് താരങ്ങള്‍ അടക്കമുളളവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്തുന്നു.

അടുത്തിടെ കൊറോണ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി താരങ്ങളെല്ലാം ഒന്നിച്ച് ഒരു വീട്ടിലിരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ആ ചിത്രത്തിലുണ്ടായിരുന്നു. ഒരു വീട്ടില്‍ ഒത്തുകൂടി ടിവിയ്ക്ക് മുന്‍പില്‍ ഇരിക്കുന്നവരില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ദുല്‍ഖര്‍, സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കൊറോണ സമയത്ത് ഇറങ്ങിയ ഈ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അന്ന് നിങ്ങളുടെ താരങ്ങളെല്ലാം വീട്ടിലിരിക്കുകയാണെന്നും ഈ നായകന്‍മാരെ പോലെ നിങ്ങളും വീട്ടിലിരിക്കുവെന്നും സൂപ്പര്‍ഹീറാകളാവൂ എന്നു നടന്‍ കുഞ്ചാക്കോ ബോബന് കുറിച്ചിരുന്നു. ഇപ്പോഴിതാ അതേ താരങ്ങളെ പോലീസ് വേഷത്തില്‍ അവതരിപ്പിച്ചുകൊണ്ടുളള പുതിയൊരു ചിത്രം കൂടി വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തില്‍ ഒരു താരമില്ലാത്തത് ആരാധകരെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നുമുണ്ട്. പോലീസ് വേഷത്തില്‍ നടന്‍ സുരേഷ് ഗോപി ഇല്ലാത്തതാണ് ചിലരെ ചൊടിപ്പിച്ചത്. മലയാളത്തില്‍ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചവരില്‍ മുന്നില്‍ നില്‍ക്കുന്ന താരം സുരേഷ് ഗോപി തന്നെയാണെന്നാണ് അധികപേരുടെയും അഭിപ്രായം.
അതിനാല്‍ അദ്ദേഹം കൂടി ഈ ചിത്രത്തില്‍ വേണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഇത്തവണ പോലീസ് വേഷത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി. ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണുളളത്. താരങ്ങള്‍ എല്ലാവരുമുളള പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.


Click it and Unblock the Notifications