twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന്‍ തമിഴ് സിനിമകളില്‍ അഭിനയിക്കാത്തതിന് കാരണം ഇതാണ്, തുറന്നുപറച്ചില്‍ വൈറല്‍

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. സിനിമാകുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും അഭിനയത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല താനെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. അവിചാരിതമായാണ് താരം അഭിനേതാവായത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാണ്.

    റൊമാന്റിക് ഹീറോ താരപരിവേഷത്തിനും അപ്പുറത്ത് സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങുമെന്നും കുഞ്ചാക്കോ ബോബന്‍ തെളിയിച്ചിരുന്നു. കോമഡിയും വില്ലത്തരവുമെല്ലാം ചാക്കോച്ചനില്‍ ഭദ്രമായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരങ്ങളും ചാക്കോച്ചനെ തേടിയെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    അനിയത്തിപ്രാവിലൂടെ

    അനിയത്തിപ്രാവിലൂടെ

    ഞാൻ ആദ്യമായി അഭിനയിച്ചത് 'അനിയത്തി പ്രാവ്' എന്ന സിനിമയിലായിരുന്നു. ഈ സിനിമ വൻവിജയമായിരുന്നു. ഞാൻ സ്വപ്നം കാണുന്നതിലും കൂടുതൽ സൗഭാഗ്യങ്ങൾ, അംഗീകാരങ്ങൾ എനിക്ക് നേടി തന്ന കഥാപാത്രവും സിനിമയുമാണ്. ഫാസിൽ എന്ന് പറയുന്ന സംവിധായകന്റെ മുഴുവൻ കഴിവും ഞാൻ അഭിനയിച്ച കഥാപാത്രത്തിലൂടെ കാണാൻ സാധിച്ചു. അനിയത്തിപ്രാവിലെ സുധിയെ ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പിന്നീട് വന്നത്

    പിന്നീട് വന്നത്

    അനിയത്തിപ്രാവിന് ശേഷമായാണ് നക്ഷത്രത്താരാട്ട് ചെയ്തത്. അതും ഹിറ്റായിരുന്നു. പിന്നെ വന്ന 'നിറം', 'സ്വപ്നക്കൂട്', 'കസ്തൂരിമാൻ' തൂടങ്ങിയ സിനിമകളും ഹിറ്റായിരുന്നു പക്ഷെ ഇതെല്ലാം ക്യാമ്പസ് പശ്ചാത്തലമായി നിൽക്കുന്ന സിനിമകൾ കൂടിയായിരുന്നു. പിന്നെ 'പ്രിയം' പോലെയുള്ള സോഫ്റ്റ് സിനിമകൾ. ഇതൊക്കെ നല്ല വിജയം നേടിയെങ്കിലും എന്നിലെ നടനെ അഭിനയത്തിന്റ ഒരു പരിമിധിക്കുള്ളിൽ നിർത്തിയ സിനിമകൾ ആയിരുന്നുവെന്നു തിരിച്ചറിയാൻ ഞാൻ വൈകി എന്നതാണ് സത്യമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

    തമിഴ് സിനിമയില്‍

    തമിഴ് സിനിമയില്‍

    ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകൾ വന്നു, പക്ഷെ എന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രൈവസി വേണമെന്ന ചിന്തയാൽ ഞാൻ അതൊക്കെ ഉപേക്ഷിച്ചു ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാമെന്നുമായിരുന്നു താരം പറഞ്ഞത്. മലയാളത്തില്‍ താരമായി തിളങ്ങിയപ്പോള്‍ അന്യഭാഷയില്‍ നിന്നും നിരവധി മികച്ച അവസരങ്ങളായിരുന്നു പലര്‍ക്കും ലഭിച്ചത്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ തഴഞ്ഞവര്‍ അന്യഭാഷയില്‍ മിന്നും താരമായി മാറിയ ചരിത്രവുമുണ്ട്.

    Recommended Video

    ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam
    സോഷ്യല്‍ മീഡിയയില്‍

    സോഷ്യല്‍ മീഡിയയില്‍

    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുഞ്ചാക്കോ ബോബന്‍. പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയായ ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്.

    English summary
    Kunchacko Boban Revealed He Is Regretting Now For Rejecting Tamil Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X