twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ആദ്യ സിനിമ ലാലേട്ടനൊപ്പം ആയിരുന്നു! 39 വര്‍ഷം മുന്‍പുളള ചിത്രത്തെക്കുറിച്ച് ചാക്കോച്ചന്‍

    By Midhun Raj
    |

    സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുളള താരമാണ് മോഹന്‍ലാല്‍. സൂപ്പര്‍ താരത്തിനോടുളള ആരാധന പ്രകടിപ്പിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി എത്താറുണ്ട്. ലാലേട്ടന്റെ അറുപതാം ജന്മദിനത്തിലും ഇത്തരത്തിലുളള പോസ്റ്റുകള്‍ ധാരാളമായി കാണപ്പെട്ടിരുന്നു. കൂട്ടത്തില്‍ മോഹന്‍ലാലിന് ആശംസ നേര്‍ന്നുകൊണ്ടുളള കുഞ്ചാക്കോ ബോബന്റെ പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

    mohanlal-kunchackoboban

    തന്റെ ആദ്യ ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷമാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. ഏകദേശം 39 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ എന്റെ ആദ്യ ചിത്രം ധന്യയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു. പാച്ചിക്ക(ഫാസില്‍) സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.

    ആരോഗ്യമുളള കാലത്തോളം നിങ്ങളെ രസിപ്പിക്കാനായി ഇവിടെയുണ്ടാകും! പ്രായമൊരു പ്രശ്‌നമല്ലെന്ന് മോഹന്‍ലാല്‍ആരോഗ്യമുളള കാലത്തോളം നിങ്ങളെ രസിപ്പിക്കാനായി ഇവിടെയുണ്ടാകും! പ്രായമൊരു പ്രശ്‌നമല്ലെന്ന് മോഹന്‍ലാല്‍

    ഉദയ ബാനറില്‍ എന്റെ അപ്പന്‍ ബോബന്‍ കുഞ്ചാക്കോ ആയിരുന്നു നിര്‍മ്മാണം. ലാലേട്ടാ നിങ്ങളുടെ കഠിനാദ്ധ്വാനവും കഴിവും ഹ്യൂമര്‍സെന്‍സും മനുഷ്യത്വവും അര്‍പ്പണബോധവുമെല്ലാം എനിക്ക് പ്രചോദനമാണ്. ആയുരാരോഗ്യവും സന്തോഷവും നേരുന്നു. അങ്ങയുടെ മാന്ത്രികത വര്‍ഷങ്ങളോളം തുടരട്ടെ. ചാക്കോച്ചന്‍ കുറിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ തന്നെ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരുന്നു.

    മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെയായിരുന്നു ചാക്കോച്ചനും അവതരിപ്പിച്ചിരുന്നത്. 1998ലായിരുന്നു ഹരികൃഷ്ണന്‍സ് പുറത്തിറങ്ങിയിരുന്നത്. ഹരികൃഷ്ണന്‍സിന് പിന്നാലെ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ലാലേട്ടനും ചാക്കോച്ചനും ഒന്നിച്ചിരുന്നു. മോഹന്‍ലാലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സിനിമ പുറത്തിറങ്ങിയിരുന്നത്.

    മോഹന്‍ലാലിനും കുഞ്ചാക്കോ ബോബനും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഫാസിലായിരുന്നു. 1983ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ഫാസില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത്. സിനിമ ലാലേട്ടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ശങ്കറായിരുന്നു ചിത്രത്തിലെ നായകന്‍. വില്ലന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ എത്തിയത്.

    ചാക്കോച്ചന്‍ ആദ്യമായി നായകനായത് ഫാസിലിന്റെ തന്നെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലാണ്. നായകനായുളള ആദ്യ ചിത്രം തന്നെ വലിയ വിജയമായതോടെ ചാക്കോച്ചനും തരംഗമായി മാറി. അനിയത്തിപ്രാവിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന് കേരളത്തില്‍ നിരവധി ആരാധകരുണ്ടായത്.

    'വഴക്കിന് നില്‍ക്കണ്ടാ, പുളളി വലിയ റെസ്ലര്‍ ആണ്'! അന്നത്തെ മോഹന്‍ലാലിനക്കുറിച്ച് എംജി ശ്രീകുമാര്‍'വഴക്കിന് നില്‍ക്കണ്ടാ, പുളളി വലിയ റെസ്ലര്‍ ആണ്'! അന്നത്തെ മോഹന്‍ലാലിനക്കുറിച്ച് എംജി ശ്രീകുമാര്‍

    Read more about: mohanlal kunchacko boban
    English summary
    kunchacko boban reveals about His First movie With Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X