കീശയില്‍ തപ്പിയപ്പോള്‍ കാശില്ല, ജാഡയ്ക്ക് 500 രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു, അനുഭവം പറഞ്ഞ് ചാക്കോച്ചന്‍

By Midhun Raj

റൊമാന്റിക്ക് ഹീറോയില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി വളര്‍ന്ന താരമാണ് ചാക്കോച്ചന്‍. സിനിമയിലേക്കുളള രണ്ടാം വരവില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്താണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ ചാക്കോച്ചന്‌റെ താരമൂല്യം വീണ്ടും കൂടിയിരുന്നു. ത്രില്ലര്‍ ചിത്രത്തിന്‌റെ വിജയം ചാക്കോച്ചന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി.

ബിക്കിനിയില്‍ ഹോട്ടായി നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ചാക്കോച്ചന്‌റെതായി റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രം. ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് പത്തൊമ്പതിനാണ് തിയ്യേറ്ററുകളിലെത്തുന്നത്.

തനിക്കുണ്ടായ ഒരനുഭവം

അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ തനിക്കുണ്ടായ ഒരനുഭവം ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. മാസ്‌ക്കും തൊപ്പിയും വെച്ച് താന്‍ ഇപ്പോഴും നഗരത്തിലൂടെ നടക്കാന്‍ പോവാറുണ്ടെന്ന് നടന്‍ പറയുന്നു. ആരും തന്നെ തിരിച്ചറിയാറില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. അത്തരത്തില്‍ നടക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് നടന്‍ വെളിപ്പെടുത്തിയത്.

ഈയടുത്ത് മാസ്‌ക്കും തൊപ്പിയും വെച്ച്

ഈയടുത്ത് മാസ്‌ക്കും തൊപ്പിയും വെച്ച് പനമ്പിളളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി ഏട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു, അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുളളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്. എന്റെ കൈയ്യില്‍ 500 രൂപയാണ് ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.

ആളുടെ കൈയ്യില്‍ ചില്ലറയുണ്ട്

ആളുടെ കൈയ്യില്‍ ചില്ലറയുണ്ട്. കുഴപ്പമില്ല എന്ന് പറഞ്ഞ് ആള് വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുളളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ പെട്ടെന്ന് ഇടപെട്ട് പറഞ്ഞു.

ചേട്ടാ വെട്ടണ്ട

ചേട്ടാ വെട്ടണ്ട. എന്റെ കൈയ്യില്‍ കാശില്ല. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുളളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുളളിക്ക് കാശുകൊടുത്തത്. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതേസമയം മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട സിനിമകളും ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മുന്‍നിര സംവിധായകര്‍ക്കും

മുന്‍നിര സംവിധായകര്‍ക്കും പുതിയ സംവിധായകര്‍ക്കൊപ്പമുളള സിനിമകളുമാണ് നടന്റെതായി വരാനിരിക്കുന്നത്. ചാക്കോച്ചന്‌റെ നിഴല്‍ എന്ന പുതിയ സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അഭിനയത്തിന് പുറമെ സിനിമയില്‍ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ച താരമാണ് ചാക്കോച്ചന്‍.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X