ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍ എന്നെ വേണ്ട എന്നായിരുന്നു മാര്‍ട്ടിന്‍റെ മറുപടി‌, വെളിപ്പെടുത്തി ചാക്കോച്ചന്‍

By Midhun Raj

അഞ്ചാം പാതിരയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ത്രില്ലര്‍ സിനിമകള്‍ അടക്കം ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെയാണ് മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമ നടന്റെതായി പുറത്തിറങ്ങിയത്. ജിസ് ജോയി സംവിധാനം ചെയ്ത ചിത്രം ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി പ്രേക്ഷകരിലേക്ക് എത്തി. അതേസമയം വേറിട്ട പ്രമേയങ്ങള്‍ പറയുന്ന ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി ഇനി വരാനിരിക്കുന്നത്.

പ്രേമം നായിക മഡോണയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

അഞ്ചാം പാതിരയ്ക്ക് ശേഷം വ്യത്യസ്ത ചിത്രങ്ങളാണ് നടന്റെതായി വരുന്നത്. ഇതില്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയും ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ്. ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്ജും നിമിഷ സജയനുമാണ് നായാട്ടില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം മാര്‍ട്ടിന്‍ പ്രകാട്ട്

അതേസമയം മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രവും വരാനിരിക്കുന്ന മഹേഷ് നാരായണന്‍ സിനിമയുമൊക്കെ താന്‍ അങ്ങോട്ട് ചോദിച്ചുവാങ്ങിയ ചിത്രങ്ങളാണെന്ന് ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. നായാട്ടിന്‌റെ റിലീസിനോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്. മാര്‍ട്ടിനുമായി ഒരു സിനിമ ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.

അതുകൊണ്ട് തന്നെ

അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചുവാങ്ങിയ വേഷമാണ് ഇതിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് കഥാപാത്രം. ഞാന്‍ ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് എനിക്ക് ഈ കുഞ്ചാക്കോ ബോബനെയല്ല വേണ്ടതെന്നാണ്. അങ്ങനെ ഞാന്‍ മാര്‍ട്ടിന്‌റെ നിര്‍ദ്ദേശമനുസരിച്ച് കഥാപാത്രത്തിനായുളള പരിശ്രമങ്ങള്‍ തുടങ്ങി. ചാക്കോച്ചന്‍ പറയുന്നു.

എന്റെ സിനിമാ കരിയറിന്‌റെ

എന്റെ സിനിമാ കരിയറിന്‌റെ ആദ്യത്തെ ഏട്ടുവര്‍ഷം മുടിയും താടിയും മീശയും ഒന്നും മാറ്റാത്ത ആളായിരുന്നു ഞാന്‍. അവിടെ നിന്ന് ഈ വിധം മാറിയിട്ടുണ്ടെങ്കില്‍ എന്റെ രണ്ടാം വരവില്‍ ഞാന്‍ സിനിമയെ കൂടുതല്‍ സ്‌നേഹിച്ചത് കൊണ്ടും മനസിലാക്കിയതുകൊണ്ടുമാണ്. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതേസമയം മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ സംവിധായകനാണ് മാര്‍ട്ടിന്‍ പ്രകാട്ട്.

ബെസ്റ്റ് ആക്ടറിന്റെ വിജയത്തിന

ബെസ്റ്റ് ആക്ടറിന്റെ വിജയത്തിന് പിന്നാലെ എബിസിഡി, ചാര്‍ലി തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി പുറത്തിറങ്ങി. സംവിധാനത്തിന് പുറമെ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു മാര്‍ട്ടിന്‍ പ്രകാട്ട്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷമാണ് സംവിധായകനായുളള പുതിയ ചിത്രം വരുന്നത്. നായാട്ടിന്‌റെ ട്രെയിലര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയത്.

Recommended Video

Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ്

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ചാക്കോച്ചന്‍ ചിത്രത്തിന്‌റെ ട്രെയിലര്‍ വന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ജോസഫിന്‌റെ തിരക്കഥയെഴുതിയ ഷാഹി കബീറാണ് നായാട്ടിന്‌റെയും സ്‌ക്രിപ്റ്റ് ഒരുക്കിയത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു. വിഷ്ണു വിജയ്, അഖില്‍ അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് നായാട്ടിലെ മറ്റു പ്രധാന താരങ്ങള്‍.

More from Filmibeat

Read more about: kunchacko boban martin prakat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X