കഥ കേട്ടയുടനെ ഏത് കൊറിയന്‍ പടത്തില്‍ നിന്നും അടിച്ചെടുത്തതാ എന്ന് ചോദിച്ചു, അനുഭവം പങ്കുവെച്ച് ചാക്കോച്ചന്‍

By Midhun Raj

അനിയത്തിപ്രാവിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ മലയാളത്തില്‍ നായകനായി മികച്ച തുടക്കം ലഭിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രത്തിന് പിന്നാലെ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മോളിവുഡിന്‌റെ അവിഭാജ്യഘടകമായി മാറിയിരുന്നു ചാക്കോച്ചന്‍, എന്നാല്‍ ഇടയ്ക്ക് പരാജയ ചിത്രങ്ങള്‍ വന്നതോടെ സിനിമയില്‍ നടന് ചെറിയൊരു ഇടവേളയുണ്ടായി. തുടര്‍ന്ന് രണ്ടാം വരവിലാണ് ചാക്കോച്ചന്‍ കൂടുതല്‍ ശ്രദ്ധിച്ച് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയത്. നായകനായും സഹനടനായും വില്ലനായുമൊക്കെ പിന്നീട് കുഞ്ചാക്കോ ബോബന്‍ മോളിവുഡില്‍ തിളങ്ങി.

പ്രേമം നായിക മഡോണയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

നിലവില്‍ മലയാളത്തില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. അതേസമയം ആദ്യ കേള്‍വിയില്‍ യെസ് പറയുകയും എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും ചാക്കോച്ചന്‍ മനസുതുറന്നിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേകുറിച്ച് സംസാരിച്ചത്.

കഠിനാദ്ധ്വാനം ചെയ്തിട്ടും

കഠിനാദ്ധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ടെന്നും അത്രയൊന്നും പ്രയാസങ്ങള്‍ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരെയും ഈ മേഖലയില്‍ കാണാമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്.

യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ

യാതൊരു കഠിനാദ്ധ്വാനവുമില്ലാതെ ഒട്ടും താല്‍പര്യമില്ലാതെ സിനിമയിലെത്തി. സൂപ്പര്‍ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടംനേടിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ രണ്ടാം വരവില്‍ വിജയിക്കാനായി വലിയ ഹോംവര്‍ക്കുകളും കഠിനാദ്ധ്വാനവും വേണ്ടിവന്നു. ഏതുമേഖലയിലും എന്നെ പോലെ കഴിവും അധ്വാനവും ഭാഗ്യവുമെല്ലാം സിനിമയിലും ഒരു ഘടകം മാത്രമാണ്.

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക്

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്‌റെയും ആഹ്ളാദത്തിന്‌റെയും മാത്രം ലോകമാണ്. എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്‌നങ്ങളും തടസങ്ങളും ഉണ്ട്. ചാക്കോച്ചന്‍ പറഞ്ഞു. അഞ്ചാം പാതിരുടെ കഥ കേട്ട പാടെ ഒകെ പറയുകയായിരുന്നു എന്ന് നടന്‍ പറയുന്നു. പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല, എങ്കിലും വണ്‍ലൈന്‍ ത്രില്ലടിപ്പിച്ചു.

അഞ്ചാം പാതിരയുടെ കഥ കേട്ടുകഴിഞ്ഞ

അഞ്ചാം പാതിരയുടെ കഥ കേട്ടുകഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ്. ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നുപറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയത്. ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X